കാര്യക്ഷമതയും ആത്മാര്‍ഥതയും ഉള്ളവരുടെ ടീം വര്‍ക്ക് ആരോഗ്യരംഗത്തെ പുരോഗതിക്ക് ആവശ്യം
ഇരിങ്ങാലക്കുടസെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റഡീസിന്റെ 33-ാം വാര്‍ഷികവും കോട്ടിങ്ങ് സെറിമണിയും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാര്യക്ഷമതയും ആത്മാര്‍ത്ഥതയുമുള്ള സമര്‍ത്ഥരായ ആരോഗ്യ മേഖലയിലെ വ്യക്തികളുടെ ഒരു നല്ല കൂട്ടായ്മ ഈ മേഖലയുടെ പുരോഗതിയ്ക്ക് ഏറെ അനിവാര്യമാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്. പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റഡീസിന്റെ 33-ാം വാര്‍ഷികവും കോട്ടിങ്ങ് സെറിമണിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ ഷോളി അരിക്കാട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സന്ദേശം നല്കി. ബിന്ദു രാജന്, തനിമ ജോഷി, ബിന്ദു ജോണി എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍