പണയം വെച്ച 106 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
സന്ദീപ്
ആളൂര്‍: കാഞ്ഞാണി വെങ്കിടങ്ങ് സ്വദേശിയായ പരാതിക്കാരിയുടെ 106 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ വലപ്പാട് ചന്തപ്പടിയില്‍ ഗോള്‍ഡന്‍ മണി ഫിന്‍സെര്‍വ്വ് എന്ന സ്ഥാപനം നടത്തിയിരുന്ന പ്രതി അറസ്റ്റില്‍. മതിലകം കൂളിമുട്ടം എമ്മാട് സ്വദേശിയായ തൈക്കാട്ടില്‍ വീട്ടില്‍ സന്ദീപ് (42) നെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സ്ഥാപനത്തില്‍ ആകെ 136 ഗ്രാം സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ഈ സമയം, പ്രതിയുടെ സ്ഥാപനത്തില്‍ ഫീല്‍ഡ് സ്റ്റാഫായി ജോലി നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരിയില്‍ നിന്ന് ഫോട്ടോയും ഐ.ഡി. കാര്‍ഡും പ്രതി കൈക്കലാക്കി. ഈ രേഖകള്‍ ദുരുപയോഗം ചെയ്ത് പരാതിക്കാരി അറിയാതെ കുഴിക്കാട്ടുശ്ശേരിയിലുള്ള മറ്റൊരു ബാങ്കില്‍ അവരുടെ പേരില്‍ വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, പരാതിക്കാരി പണയം വെച്ച 136 ഗ്രാം സ്വര്‍ണ്ണം ഈ ബാങ്കില്‍ വീണ്ടും പണയം വെയ്ക്കുകയുമായിരുന്നു.
കുഴിക്കാട്ടുശ്ശേരിയിലുള്ള ബാങ്കില്‍ നിന്ന് ചെക്ക് ബുക്കും സ്വര്‍ണം പണയം വെച്ചതിന്റെ നോട്ടീസും ലഭിച്ചപ്പോഴാണ് തന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയതും സ്വര്‍ണം പണയം വെച്ചതും പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ പരാതിക്കാരിക്ക് 30 ഗ്രാം സ്വര്‍ണം മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയുള്ള 106 ഗ്രാം സ്വര്‍ണ്ണം പ്രതി തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ. കെ.ടി. ബെന്നി, ജി.എസ്.ഐ. ജെയ്സണ്‍, സി.പി.ഒ. വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി