സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി ധനസഹായം കൈമാറി
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സൗഹൃദ ദിനത്തോടനുബന്ധിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്കായി സഹായ ധനം കൈമാറുന്നു.
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സൗഹൃദ ദിനത്തോടനുബന്ധിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്കായി മാനേജര്‍ ഡോ. സി.കെ. രവിയും വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും മറ്റു ഭാരവാഹികളും ചേര്‍ന്നു സ്വരുകൂട്ടിയ ധനസഹായം കൈമാറലും നടത്തി.
കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല നിര്‍വ്വഹിച്ചു. ജീവിത നിപുണതകളെ കുറിച്ച് എസ്എന്‍ എല്‍പി സ്കൂള്‍ അധ്യാപിക എന്‍.എസ.് സുമിത ക്ലാസ് നയിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സ്കിറ്റ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് സമ്മാനദാനം നിര്‍വഹിച്ചു. സൗഹൃദ കോ- ഓര്‍ഡിനേറ്റര്‍ അര്‍ച്ചന സത്യന്, പിടിഎ പ്രസിഡന്റ് എ.സി. കുമാരന് എന്നിവര്‍ സംസാരിച്ചു.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി