മാറി ചിന്തിക്കുമോ അതോ നിലനിറുത്തുമോ, ആളൂര്‍ ഡിവിഷനില്‍ വനിതാ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു
ആളൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആളൂര്‍ ഡിവിഷനില്‍ ഇത്തവണ വനിതാ നേതാക്കളുടെ ഉശിരന്‍ പോരാട്ടമാണ്. ആളൂര്‍ പഞ്ചായത്ത് മുഴുവനുള്പ്പെടുന്ന 24 വാര്‍ഡുകളും പുത്തന്‍ചിറ പഞ്ചായത്തിലെ ആറ് വാര്‍ഡുകളും മാള പഞ്ചായത്തിലെ ഒമ്പത് വാര്ഡുകളുമടങ്ങുന്ന 39 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ആളൂര്‍ ഡിവിഷന്. എല്‍ഡിഎഫിനു സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടമെങ്കില്‍ ഏതുവിധേനയും സീറ്റ് പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് യുഡിഎഫിനും ബിജെപിക്കുമുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി.കെ ഡേവീസ് മാസ്റ്റര്‍ക്കായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷിനെയാണ് പരാജയപ്പെടുത്തിയത്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന മാള എഐഎം ലോ കോളജില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനി കാവ്യ രഞ്ജിത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഭാരതിയ ദളിത് കോണ്‍ഗ്രസ് ദേശീയ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആളൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്സണായ സിപിഎം അംഗം രാഗി ശ്രീനിവാസനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജനാധിപത്യ മഹിള അസോസിയേഷന് പ്രവര്‍ത്തകയാണ്. കഴിഞ്ഞ നാല് വര്‍ഷം സിഡിഎസ് ചെയര്‍പേഴസണ്‍ എന്ന നിലയിലും പ്രളയ കോവിഡ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
2008 മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി ആശാ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന സജിനി സന്തോഷാണ് ബിജെപി സ്ഥാനാര്‍ഥി. 2010 ലും 2020 ലും ജനപ്രതിനിധായായിട്ടുണ്ട്. മഹിളാമോര്‍ച്ചയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി