ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇരിങ്ങാലക്കുട ഠാണ- ജനറല്‍ ആശുപത്രി ഭാഗത്ത് ഒരുവശം ടാറിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍.
ഇരിങ്ങാലക്കുട: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡ് കോണ്ക്രീറ്റിടലിന്റെ ഭാഗമായി നടത്തുന്ന ഠാണ- ചന്തക്കുന്ന് വികസനത്തില്‍ ഇടറോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ടാറിട്ടു. ഇരിങ്ങാലക്കുട കല്ലേറ്റുംകര റോഡില്‍ ജനറല്‍ ആശുപത്രി വരെയും ചന്തക്കുന്ന് ജംഗ്ഷനില്‍ ജംഗ്ഷന് മുതല്‍ പടിഞ്ഞാറ് മൂന്നുപീടിക ഭാഗത്തേക്കുള്ള ഭാഗവുമാണ് പിഡബ്ല്യൂഡി ടാറിട്ടത്.
ഠാണാ- ചാലക്കുടി റോഡില്‍ ആശുപത്രി വരെയുള്ള ഭാഗത്ത് വൈദ്യുതിക്കാലുകള് മാറ്റി സ്ഥാപിച്ചെങ്കിലും ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ ഈ റോഡിന്റെ തെക്കുഭാഗത്ത് ടാറിംഗ് നടത്തിയിട്ടില്ല. ചന്തക്കുന്ന് മൂന്നുപീടിക റോഡില്‍ 14 മീറ്റര്‍ വീതിയില്‍ 60 മീറ്റര്‍ നീളത്തിലാണ് ടാറിംഗ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഠാണ- ചാലക്കുടി റോഡിലും 60 മീറ്ററോളം ടാറിംഗ് നടത്തിയിട്ടുണ്ട്. ഇവിടെ ഒരു ലെയര്‍ കൂടി ടാറിടാനുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സംസ്ഥാനപാതയില്‍ കെഎസ്ടിപിയാണ് കോണ്‍ക്രീറ്റിംഗ് നടത്തുന്നത്. ഇതിന്റെ മുന്നോടിയായി ചന്തക്കുന്ന് ഭാഗത്ത് കാനനിര്‍മാണം ഊര്‍ജ്ജിതമായി നടക്കുകയാണ്. കാന നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ചന്തക്കുന്ന്- സെന്റ് ജോസഫ്സ് കോളജ് ഇറക്കം വരെയുള്ള ഭാഗത്ത് വൈദ്യുതിക്കാലുകള് നീക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെഎസ്ടിപി അറിയിച്ചു. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാത നിലവില്‍ രണ്ടു വരിയിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. എന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൂതംകുളം മുതല്‍ സെന്റ് ജോസഫ്സ് കോളജ് വരെയുള്ള ഭാഗത്ത് 17 മീറ്റര്‍ വീതിയില്‍ നാലു വരിയായിട്ടാണ് നിര്‍മാണം.
രണ്ടുവരിയായി 14 മീറ്ററിലാണ് ഈ ഭാഗം കോണ്ക്രീറ്റിടുക. ബാക്കി മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളക്ടറുകള്‍, സൂചനാബോര്‍ഡുകള്‍, ദിശാ ബോര്‍ഡുകള്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. സംസ്ഥാനപാതയില്‍ സെന്റ് ജോസഫ്സ് കോളജ് മുതല്‍ നടവരമ്പ് വരെയുള്ള ഭാഗത്ത് ഒരു വശം കോണ്‍ക്രീറ്റിംഗ് പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാക്കിയശേഷം റോഡിന്റെ പടിഞ്ഞാറുഭാഗം പൊളിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര്‍ പോളി കണ്ണൂക്കാടന്‍
ഗായത്രി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
കാറളം ഹോളിട്രിനിറ്റി ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും