ഇരിങ്ങാലക്കുട മണ്ഡലത്തില് 210847 വോട്ടര്മാര്, 98099 പുരുഷന്മാര് 112747 സ്ത്രീകള് ഒരു ട്രാന്സ്ജെന്ഡര്
2019 വോട്ടര്മാരുള്ള ആളൂര് പഞ്ചായത്തിലെ ആനത്തടം നാലാം വാര്ഡാണ് ഏറ്റവും വലിയ വാര്ഡ്.
610 വോട്ടര്മാരുള്ള പടിയൂര് പഞ്ചായത്തിലെ ചെട്ടിയാല് ഭാഗം ഒന്ന് 15ാം വാര്ഡാണ് ഏറ്റവും ചെറിയ വാര്ഡ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില് നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 210847 വോട്ടര്മാരാണുള്ളത്. ഇതില് 98099 പുരുഷന്മാര് 112747 സ്ത്രീകള് ഒരു ട്രാന്സ്ജെന്ഡര്. എല്ലാ വാര്ഡുകളിലും സ്ത്രീ സാന്നിധ്യമാണ് കൂടുതല്.
ഇരിങ്ങാലക്കുട നഗരസഭയില് 54905 വോട്ടര്മാരാണുള്ളത്. ഇതില് 25418 പുരുഷന്മാരും 29487 സ്ത്രീകളുമാണുള്ളത്. 43 വാര്ഡുകളടങ്ങുന്ന നഗരസഭയില് 1617 വോട്ടര്മാരുള്ള നമ്പ്യാങ്കാവ് എട്ടാം വാര്ഡാണ് ഏറ്റവും വലുത്. 804 വോട്ടര്മാരുള്ള എസ്എന് നഗര് 32ാം വാര്ഡാണ് ഏറ്റവും ചെറുത്.

വേളൂക്കര പഞ്ചായത്ത്: വോട്ടര്മാര് 27076, പുരുഷന്മാര് 12596, സ്ത്രീകള്14479, ട്രാന്സ്ജെന്ഡര് 1. ഏറ്റവും വലിയ വാര്ഡ് പൂന്തോപ്പ് 13ാം വാര്ഡ് 1667 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് കോലോത്തുംപടി രണ്ടാം വാര്ഡ് 1298 വോട്ടര്മാര്.

മുരിയാട് പഞ്ചായത്ത്: വോട്ടര്മാര് 26496, പുരുഷന്മാര് 12213, സ്ത്രീകള് 14283. ഏറ്റവും വലിയ വാര്ഡ് തറയിലക്കാട് മൂന്നാം വാര്ഡ് 1642 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് മിഷന് ആശുപത്രി 15ാം വാര്ഡ് 1367 വോട്ടര്മാര്.

പടിയൂര് പഞ്ചായത്ത്: വോട്ടര്മാര് 16086, പുരുഷന്മാര് 7680, സ്ത്രീകള് 8406. ഏറ്റവും വലിയ വാര്ഡ് എടതിരിഞ്ഞി രണ്ടാം വാര്ഡ് 1185 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് ചെട്ടിയാല് ഭാഗം ഒന്ന് 15ാം വാര്ഡ് 610 വോട്ടര്മാര്.

കാറളം പഞ്ചായത്ത്: വോട്ടര്മാര് 19274, പുരുഷന്മാര് 9141, സ്ത്രീകള് 10133. ഏറ്റവും വലിയ വാര്ഡ് നന്തി ഒന്നാം വാര്ഡ് 1498 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് താണിശേരി 11ാം വാര്ഡ് 944 വോട്ടര്മാര്.

കാട്ടൂര് പഞ്ചായത്ത്: വോട്ടര്മാര് 16317, പുരുഷന്മാര് 7503, സ്ത്രീകള് 8814. ഏറ്റവും വലിയ വാര്ഡ് മുനയം 15ാം വാര്ഡ് 1247 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് ഇല്ലിക്കാട് എട്ടാം വാര്ഡ് 983 വോട്ടര്മാര്.

ആളൂര് പഞ്ചായത്ത്: വോട്ടര്മാര് 39518, പുരുഷന്മാര് 18402, സ്ത്രീകള് 21116. ഏറ്റവും വലിയ വാര്ഡ് ആനത്തടം നാലാം വാര്ഡ് 2019 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് വെള്ളാഞ്ചിറ 10ാം വാര്ഡ് 1348 വോട്ടര്മാര്.

പൂമംഗലം പഞ്ചായത്ത്: വോട്ടര്മാര് 11175, പുരുഷന്മാര്5146, സ്ത്രീകള് 6029. ഏറ്റവും വലിയ വാര്ഡ് ഷണ്മുഖം കനാല് രണ്ടാം വാര്ഡ് 898 വോട്ടര്മാര്. ഏറ്റവും ചെറിയ വാര്ഡ് ചേലൂക്കാവ് ഒന്നാം വാര്ഡ് 687 വോട്ടര്മാര്.

സഹോദയ അത്ലറ്റിക് മീറ്റ് ശാന്തിനികേതന് സെക്കന്ഡ് റണ്ണര് അപ്പ്
2500 മെന്സ്ട്രല് കപ്പുകള് വിതരണം ചെയ്ത് ക്രൈസ്റ്റ് കോളജ്
പല്ലാവൂര് താളവാദ്യമഹോത്സവത്തിന് തുടക്കമായി
വിജയദിവസം ആചരിച്ചു
ഒരു വോട്ടിന്റെ വിജയം; പോസ്റ്റര് ബാലറ്റില് ദുരൂഹതയെന്ന് ആരോപണം
മാര്ഗഴി സംഗീതോത്സവത്തിനു തുടക്കമായി