ആവേശപൂരമായി കൊട്ടികലാശം, ഇനി ബൂത്തില്‍ കാണാം ആത്മ വിശ്വാസത്തോടെ മുന്നണികള്‍
ഇരിങ്ങാലക്കുടയിൽ നടന്ന യുഡിഎഫ്, എൽഡിഎഫ്, ബിജെപി പാർട്ടികളുടെ കൊട്ടിക്കാലശം.
ഇരിങ്ങാലക്കുട: മൈക്കിന്റെ ശബ്ദവും ഘോഷവും നിലച്ചു, ഇനി നിശബ്ദ പ്രചാരണം. വീറും വാശിയും ഒട്ടു കുറവില്ലാതെയായിരുന്നു പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഓരോ പാര്‍ട്ടിയും നിരത്തിലിറങ്ങിയത്. കലാശകൊട്ടന്റെ ആവേശം ഉച്ചസ്ഥായിലാക്കുവാന് ചെണ്ട മേളവും റോഡ് ഷോകളും മികവുറ്റതാക്കുവാന്‍ മുന്നണികള്‍ മല്‍സരിച്ചു. സമാധാനപരമായിട്ടായിരുന്നു ഇരിങ്ങാലക്കുടയിലേയും പരിസര പഞ്ചായത്തുകളിലേയും കൊട്ടിക്കലാശം. ആറുമണിക്ക് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍വ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനില്‍ കോണ്‍ഗ്രസും ബസ് സ്റ്റാൻഡിൽ ബിജെപിയും പൊറത്തിേറിയില് ഇടതു മുന്നണിയും കൊട്ടികലാശം നടത്തി. സ്വതന്ത്രരടക്കമുള്ളവര്‍ റോഡ് ഷോ നടത്തി കൊട്ടിക്കലാശത്തില്‍ പങ്കാളികളായി. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ചെറിയ തോതിലാണ് നഗരകേന്ദ്രീകൃതമായി കൊട്ടിക്കലാശം നടത്തിയത്. ഒട്ടുമിക്ക സ്ഥാനാര്‍ഥികളും വാര്‍ഡുകളിലാണ് സജീവ പ്രചാരണം നടത്തി കൊട്ടിക്കലാശം കാഴ്ചവെച്ചത്. ഇരിങ്ങാലക്കുട, കാട്ടൂര്‍, കാറളം, മാപ്രാണം, കരുവന്നുര്‍, പുല്ലൂര്‍, കല്ലേറ്റുങ്കര, നടവരമ്പ് എന്നിവിടങ്ങളില്‍ പ്രചരണം സജീവമായിരുന്നു.

ആടിയുലഞ്ഞു നില്ക്കുന്ന വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് തങ്ങളുടെ പെട്ടിയിലേക്ക് വീഴിക്കാനുള്ള ശ്രമമാണ് ഇന്ന് സ്ഥാനാര്‍ഥികള്‍ ചെയ്യുക. പറഞ്ഞുറപ്പിച്ച വോട്ടുകള്‍ തെറ്റിക്കാതെ നോക്കുകയും കൂടുതല്‍ വോട്ട് അനുകൂലമാക്കുകയുമാണ് ഇനിയുള്ള മണിക്കൂറുകളില്‍ ചെയ്യാവുന്നത്. പ്രചാരണ വേളയില്‍ പൊതുവേ ദൃശ്യമായ പോരായ്മകള്‍ നികത്തുവാനുള്ള മണിക്കൂറുകള്‍. പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വന്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ യുഡിഎഫാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇത്രയും അനുകൂലമായ സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ലെന്നു യുഡിഎഫ് നേതാക്കള്‍ ആഹ്ലാദത്തോടെ പറയുന്നു. നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വിജയം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനുള്ള അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കാനാകാത്ത വിധമെന്നാണ് സ്ഥാനാര്‍ഥികളുടെ വിലയിരുത്തല്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍