പദ്മജ്യോതി പുരസ്കാരം ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും
ചിത്ര വിശ്വേശ്വരന്, കെ.എസ്. ബാലകൃഷ്ണന്, കുനിശേരി ചന്ദ്രന്, പോറാത്ത് ചന്ദ്രശേഖര മാരാര്‍, പോറാത്ത് ചന്ദ്രശേഖര മാരാര്‍.
പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കുനിശേരി ചന്ദ്രനും തൃപ്പേക്കുളം പുരസ്കാരം പോറാത്ത് ചന്ദ്രശേഖര മാരാര്‍ക്കും
ഇരിങ്ങാലക്കുട: പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരകവിദ്യ ആസ്വാദകസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പദ്മജ്യോതി പുരസ്കാരം നര്‍ത്തകി ചിത്ര വിശ്വേശ്വരനും നട്ടുവാങ്കം കലാകാരനും കര്‍ണാടക സംഗീതജ്ഞനുമായ കെ.എസ്. ബാലകൃഷ്ണനും. ചിത്ര വിശ്വേശ്വരന് 75,000 രൂപയും കെ.എസ്. ബാലകൃഷ്ണന് 25,000 രൂപയുമാണ് നല്‍കുക. നടിയും നര്‍ത്തകിയുമായിരുന്ന പദ്മിനി രാമചന്ദ്രന്റെ സ്മരണാര്‍ഥം മകന് പ്രേംരാമചന്ദ്രനാണ് പദ്മജ്യോതി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കുനിശേരി ചന്ദ്രനും തൃപ്പേക്കുളം പുരസ്കാരം പോറാത്ത് ചന്ദ്രശേഖര മാരാര്‍ക്കും സമ്മാനിക്കും. 30,000 രൂപയാണ് ഈ രണ്ട് പുരസ്കാരങ്ങള്ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേഗോപുരനടയില്‍ ഡിസംബര്‍ 15 മുതല്‍ 20 വരെ നടക്കുന്ന താളവാദ്യമഹോത്സവം 15-ന് വൈകീട്ട് ആറിന് പെരുവനം കുട്ടന് മാരാര്‍ ഉദ്ഘാടനം ചെയ്യും. 7.30-ന് തായമ്പക അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറിന് തായമ്പക, ഏഴിന് മിഴാവില്‍ ഇരട്ടത്തായമ്പക എന്നിവ അരങ്ങേറും.
സമാപന ദിവസം വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരവും തൃപ്പേക്കുളം പുരസ്കാരവും കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി സമ്മാനിക്കും. ചേര്‍പ്പ് രാജീവ് അനുസ്മരണപ്രഭാഷണം നടത്തും. സമ്മേളനശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക അരങ്ങേറും. സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസന്‍, സെക്രട്ടറി കലാനിലയം ഉദയന്‍ നമ്പൂതിരി, വി. കലാധരന്‍, സുധാമന്, അനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു