ഖേലോ ഇന്ത്യയില്‍ മിന്നിതിളങ്ങി ക്രൈസ്റ്റ് കോളജ്
റാഹില്‍ സക്കീര്‍, കെ.എസ്. അര്‍ഷാദ്, കെ.ആര്. അക്ഷയ,് മുഹമ്മദ് ഫൈസല്‍, മിസബ് തന്‍വീര്‍, കെ.വി. ആദിത്, ഇ. ഹരീശ്വര്‍, ഗൗതം കൃഷ്ണ, മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഹിഷാം, ആല്‍ബര്‍ട്ട് ജെയിംസ് എന്നിവര്‍ പരിശീലകന് സേവ്യര്‍ പൗലോസിനോടോപ്പം.
ഇരിങ്ങാലക്കുട: ഖേലോ ഇന്ത്യ നാഷണല്‍ യൂണിവേഴ്സിറ്റി ഗെയിംസില്‍ ക്രൈസ്റ്റ് താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായി. കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി മത്സരിച്ച ക്രൈസ്റ്റ് കോളജ് കായിക താരങ്ങള്‍ 15 പേര് മെഡലുകള്‍ നേടി. വോളീബോള്‍ വിജയിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമില്‍ അഞ്ച് താരങ്ങളെ ക്രൈസ്റ്റ് സംഭാവന ചെയ്തു. കെ.എസ്. അര്‍ഷാദ്, കെ.ആര്. അക്ഷയ്, മുഹമ്മദ് ഫൈസല്‍, മിസബ് തന്‍വീര്‍, കെ.വി. ആദിത് എന്നിവരാണ് യൂണിവേഴ്സിറ്റി വോളിബോള്‍ ടീമിലുള്ളത്.
ഫുട്ബോളില്‍ ക്രൈസ്റ്റ് കോളജിന്റെ വിഷ്ണു പ്രകാശും, വെയിറ്റ് ലിഫ്റ്റിങ്ങില്‍ നൈസ് മോള് തോമസും വെള്ളി നേടി. റഗ്ബിയില്‍ എസ്. അഭിനന്ദ്, ബിജോ തോമസ് എന്നിവരും, അത്ലറ്റിക്സില് 110 മീറ്റര്‍ ഹാര്‍ഡില്‍സില്‍ റാഹില്‍ സക്കീറും വെങ്കലം നേടി. 4ഃ400 മീറ്ററില്‍ വെങ്കലം നേടിയ ടീമില്‍ ക്രൈസ്റ്റ് കോളജിന്റെ ഗൗതം കൃഷ്ണയും, ഇ. ഹരീശ്വര്‍ അംഗങ്ങളായി.

4ഃ100 മീറ്ററില്‍ ക്രൈസ്റ്റ് കോളജിന്റെ മൂന്ന് താരങ്ങളാണ് മൂന്നാം സ്ഥാനം നേടിയ കാലിക്കട്ട്് യൂണിവേഴ്സിറ്റിക്ക് വേണ്ടി മത്സരിച്ചത്. മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഹിഷാം, ആല്‍ബര്‍ട്ട് ജെയിംസ് എന്നിവരാണ് വെങ്കലം നേടിയ ടീമിലുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് ക്രൈസ്റ്റ് കോളജാണ്. മികച്ച പരിശീലകരും സ്പോര്‍ട്സ് കൗണ്‍സില്‍ സഹായവും താരങ്ങളുടെ പ്രകടനത്തിന് സഹായകരമായി എന്ന് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍
പ്രവാസികള്‍ക്കുവേണ്ടി ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ്സ് മിഷന് ആരംഭിച്ചു
പദ്മജ്യോതി പുരസ്കാരം ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും
കത്തോലിക്ക കോണ്‍ഗ്രസിന്റെ അഖില കേരള വടം വലി മത്സരം; അവന്ജര്സ് വാണിയംകുളം ജേതാക്കള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാഡ്മിന്റണ്‍ വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ടെന്നീസ് വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം