ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ക്രൈസ്റ്റ് കൊമേഴ്സ് അസോസിയേഷന് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്വാശ്രയ കൊമേഴ്സ് (ഫിനാന്‍സ്) അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രമുഖ ധനകാര്യ വിദഗ്ധനും ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റും ഇക്വിറ്റി റിസര്‍ച്ച് ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറും പൂര്‍വ വിദ്യാര്‍ഥിയുമായ രതീഷ് രാമകൃഷ്ണന് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, പ്രഫ. കെ.ജെ. ജോസഫ്, കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നൈല, കൊമേഴ്സ് അസോസിയേഷന് സെക്രട്ടറി വി.എസ്. ശ്രുതി എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ പ്രഫ വി. സന്ധ്യ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ വകുപ്പു തല കൂട്ടായ്മ സാല്‍വോസ് 26 ആഘോഷിച്ചു
തൃശൂര്‍ പാലക്കാട് ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ യൂത്ത് എംപവര്‍മെന്റ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റർ
ആര്‍തര്‍ വിന്‍സെന്റ് അനുസ്മരണം നടത്തി
ഹരിതോത്സവത്തിന് കൊടിയേറി; വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു
തിരൂര്‍ ഗുരുവായൂര്‍ ഇരിങ്ങാലക്കുട റെയില്‍പ്പാത; പ്രതീക്ഷയോടെ ഇരിങ്ങാലക്കുട