സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 3,17,000 (മൂന്നു ലക്ഷത്തി പതിനേഴായിരം) രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
സന്തോഷ് (35)
കാട്ടൂര്‍: കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ കാട്ടൂര്‍ ബ്രാഞ്ചില്‍ സ്വര്‍ണമെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. 63 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 3,00,000/ (മൂന്ന് ലക്ഷം രൂപ) പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് കൈപറ്റുകയും പിന്നീട് പണയം പുതുക്കി 17,000 (പതിനേഴായിരം) രൂപ കൂടി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് അറസ്റ്റ്.
സ്വര്‍ണപണിക്കാരനും 20 വര്‍ഷത്തോളം എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന മഹാരാഷ്ട്ര ഘടേജ് സ്വദേശി സന്തോഷ് (35) നെയാണ് അറസ്റ്റ് ചെയ്തത്. സന്തോഷ് വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയിലെ എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 9,70,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐ സബീഷ്, സിപിഒ ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍