ആഹ്ലാദപ്രകടനത്തിനിടെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കാറളത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
കാറളത്ത് ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.
കാറളം: തെരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആലുംപറമ്പ് സെന്ററില്‍നിന്ന് ആരംഭിച്ച പ്രകടനം കാറളം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം പ്രസിഡന്റ് ഷൈജു കുറ്റിക്കാടന്‍, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷ് പുല്ലത്തറ, പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി