അമേരിക്കന്‍ റെഡ്ക്രോസ് പ്രൊജക്ടുമായി ക്രൈസ്റ്റ് കോളജ് അധ്യാപകന് ഡോ. അനീസ് റഹ്മാന്
ഡോ. അനീസ് റഹ്മാന്.
ഇരിങ്ങാലക്കുട: കാലാവസ്ഥ മാറ്റവും പ്രകൃതി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അമേരിക്കന്‍ റെഡ് ക്രോസ് സംഘടനയുടെ പ്രോജക്ട് ഫെലോഷിപ്പ് ക്രൈസ്റ്റ് കോളജിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനായ ഡോ. അനീസ് റഹ്മാന് ലഭിച്ചു. ഇടുക്കി ജില്ലയിലെ പ്രകൃതി ദുരന്തങ്ങള്‍, അവിടുത്തെ അനൗപചാരിക തൊഴില്‍ മേഖലയിലെ ജനങ്ങളെ എത്തരത്തിലാണ് ബാധിച്ചത് എന്ന ഗവേഷണപഠനമാണ് ഫെല്ലോഷിപ്പിനായി തെരഞ്ഞെടുത്തത്.
ഏകദേശം എട്ട് ലക്ഷത്തിലധികമാണ് ഫെല്ലോഷിപ്പ് തുക. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പ്രൊജക്ടുകളില്‍ ഒന്നായിരുന്നു അനീസ് റഹ്മാന്റേത്. കഞ്ഞിക്കുഴി, കൊന്നത്തടി, രാജാക്കാട് എന്നിവിടങ്ങളാണ് പ്രധാനമായും പഠനമേഖലയായി തെരഞ്ഞെടുത്തത്. 2018, 2019, 2020 എന്നീ കാലഘട്ടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍നിന്നും ഇനിയും കരകയറാത്ത ഒരു വിഭാഗം ജനങ്ങളുടെ ചിത്രമായിരുന്നു ഈ പഠനങ്ങളിലൂടെ തെളിഞ്ഞുവന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍