പരിസ്ഥിതി സംരക്ഷണവും മാലിന്യ നിയന്ത്രണവും ലക്ഷ്യമിട്ട് പഴയ പേനയില്‍നിന്ന് പുതിയ ക്രിസ്മസ് നക്ഷത്രങ്ങള്‍
ക്രൈസ്റ്റ് കോളജ് കെമിസ്ട്രി വകുപ്പ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ട്രാഷ് ടു ട്വിങ്കിള്‍ എന്ന പേരില്‍ പരിപാടിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പരിസ്ഥിതി സംരക്ഷണവും മാലിന്യ നിയന്ത്രണവും ലക്ഷ്യമിട്ട് ക്രൈസ്റ്റ് കോളജ് കെമിസ്ട്രി വകുപ്പ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ട്രാഷ് ടു ട്വിങ്കിള്‍ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ പേനകള്‍ സമാഹരിച്ച് നക്ഷത്രങ്ങള്‍ ഉള്‍പ്പടെയുള്ള അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. പരിസ്ഥിതി ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന്റെയും മാലിന്യ ശേഖരണം ശാസ്ത്രീയമാക്കുന്നതിന്റെയും ഭാഗമായി ഉപയോഗിച്ച പേനകള്‍ ശേഖരിക്കുന്നതിനായി ഒരുക്കിയ പെന്‍ കളഷന്‍ ബോക്സ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, മാനവവിഭവശേഷി കോ ഓര്‍ഡിനേറ്റര്‍ ഷീബാ വര്‍ഗീസ്, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ടോം ചെറിയാന്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. റാണി വര്‍ഗീസ്, കെമിസ്ട്രി വിഭാഗം (സെല്‍ഫ്) പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. മെറില്‍ ഷെല്ലി, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ എം.എസ്. സുമയ്യ തുടങ്ങിയവര്‍ അലങ്കാര നക്ഷത്രങ്ങള്‍ തെളിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടിവെള്ളമെത്തിക്കാത്തതില് എല്‍ഡിഎഫ് പ്രതിഷേധം
കളത്തുംപടി പാലത്തിന് ഭരണാനുമതി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി…
ക്രൈസ്റ്റ് ലിബ്രിസ് ലിറ്റററി ഫെസ്റ്റ് 2026 സമാപിച്ചു
റേഷന്‍ ഡീലേഴ്സ് : കാരുണ്യ സ്പര്‍ശം സഹായധനം കൈമാറി
ആരോഗ്യ മേഖലയെ വെന്റിലേറ്ററില്‍ ആക്കിയ വീണ ജോര്‍ജ് രാജി വക്കണം, യൂത്ത് കോണ്‍ഗ്രസ്