പല്ലാവൂര്‍ താളവാദ്യമഹോത്സവം സമാപിച്ചു
കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ നടന്നുവന്ന താളവാദ്യ മഹോത്സവത്തിന്റെ സമാപനസമ്മേളനം സദനം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ നടന്നുവന്ന താളവാദ്യ മഹോത്സവത്തിന്റെ സമാപനസമ്മേളനം സദനം കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിലെ പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡ് കുനിശ്ശേരി ചന്ദ്രനും തൃപ്പേക്കുളം പുരസ്കാരം പോറാത്ത് ചന്ദ്രശേഖരമാരാര്‍ക്കും സമ്മാനിച്ചു. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി സമ്മാനിച്ചു. സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ് അധ്യക്ഷനായി. ചേര്‍പ്പ് രാജീവ്, പല്ലാവൂര്‍ അപ്പുമാരാര്‍, തൃപ്പേക്കുളം അച്യുതമാരാര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തി. കൂടല്‍മാണിക്യം ഭരണസമിതി അംഗം അഡ്വ. അജയകുമാര്‍, സമിതി സെക്രട്ടറി കലാനിലയം ഉദയന്‍ നമ്പൂതിരി, കുനിശ്ശേരി ചന്ദ്രന് മാരാര്‍, പോറാത്ത് ചന്ദ്രശേഖരമാരാര്‍, രാജേന്ദ്രവര്‍മ എന്നിവര്‍ സംസാരിച്ചു. സമ്മേളനശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ തൃത്തായമ്പക അരങ്ങേറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മെഗാ കരോള്‍ ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു