വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ജയന്(51).
ആളൂര്‍: വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. താഴേക്കാട് വരദനാട് സ്വദേശി പോട്ടയത്തു പറമ്പില്‍ വീട്ടില്‍ ജയന് (51) നെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി താഴേക്കാട് വരദനാട് അമ്പലത്തിന് മുന്‍വശം റോഡില്‍ വച്ച് താഴേക്കാട് വരദനാട് സ്വദേശി പടിഞ്ഞാറൂട്ട് വീട്ടില്‍ മുകുന്ദന് (70)നെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
വരദനാട് അമ്പലത്തിലെ കഴിഞ്ഞ ഉത്സവത്തിന് പ്രതി മദ്യപിച്ച് വന്ന് പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അമ്പലത്തിലെ ജീവനക്കാരനായ മുകുന്ദനെ ആക്രമിച്ചത്. ജയന് ഒരു പോക്സോ കേസിലും ഒരു മോഷണക്കേസിലും രണ്ട് അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ മാരായ കെ.ടി ബെന്നി, സുമേഷ് കുമാര്‍, സി പി ഒ ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു