കരോള്‍ഗാനമത്സരം- ക്ലോറിയ 2025 സംഘടിപ്പിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കരോള്ഗാനമത്സരത്തിലെ വിജയികള്‍ക്ക് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ഷിബു ആന്റണി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
കരോള്‍ഗാനമത്സരം- ക്ലോറിയ 2025 സംഘടിപ്പിച്ചു
കരുവന്നൂര്‍: സെന്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ കരോള്‍ഗാനമത്സരം- ക്ലോറിയ 2025 സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സെന്റ് പോള്‍ യൂണീറ്റും രണ്ടാം സ്ഥാനം സെന്റ് മേരീസ് യൂണീറ്റും മൂന്നാം സ്ഥാനം സെന്റ് ആന്റണീസ് യൂണീറ്റും കരസ്ഥമാക്കി. വിജയികള്‍ക്ക് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ഷിബു ആന്റണി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മറ്റു ടീമുകള്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്കി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ക്രിസ്മസ് സന്ദേശം നല്കി. ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡേവിസ് കല്ലിങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റാഫേല്‍ പെരുമ്പുള്ളി, വൈസ് പ്രസിഡന്റ് ഷാബു വിതയത്തില്‍, കണ്‍വീനര്‍ ജോയ് മാടാനി, ജോ. കണ്‍വീനര്‍ ജോര്‍ജ് കാഞ്ഞിരക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു