സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് സപ്തദിന സഹവാസക്യാമ്പ് -സഹപഥം 2025 ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ ഈ വര്‍ഷം നടത്തുന്ന സപ്തദിന സഹവാസക്യാമ്പിന് കാലിക്കട്ട് യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ ഈ വര്‍ഷം നടത്തുന്ന സപ്തദിന സഹവാസക്യാമ്പിന് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ വച്ചു നടക്കുന്ന ക്യാമ്പ് കാലിക്കട്ട് യൂണിവേഴ്സിറ്റി എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് ഹൈസ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, എന്‍എസ്എസ് തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത് വര്‍ഗീസ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സെന്റ് മേരീസ് ഹൈസ്കൂള്‍ പ്രാധാനാധ്യാപിക റീജ, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറി സി.യു. അരുണിമ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനദിനത്തില്‍ തന്നെ സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി. ദേവിപ്രിയ ക്യാമ്പ് സന്ദര്‍ശിക്കുകയും വിജ്ഞാന കേരളത്തിന്റെ തൊഴില്‍നൈപുണി പദ്ധതികളെ കുറിച്ച് വിദ്യാര്‍ഥിനികളെ ബോധവത്ക്കരിക്കുകയും ചെയ്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കൈമൊഴി പരിശീലനം, വഴിവര, സ്വയരക്ഷാപരിശീലനം, ഉയരെ, തിരികെ, നൈപുണി, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, ഗൈനക്കോളജിക്കല്‍ കാന്‍സര്‍ പ്രതിരോധ ക്ലാസ്, ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു