കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
കുറുനരി ആക്രമണത്തില്‍ പരിക്കേറ്റ ഉണ്ണികൃഷ്ണന്
കോണത്തുകുന്ന്: കുറുനരി ആക്രമണത്തില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശിക്ക് പരിക്കേറ്റു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ചമയനഗര് സ്വദേശി പായമേല്‍ ഉണ്ണികൃഷ്ണന് (52) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ നായയുടെ ബഹളം കേട്ട് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന് കുറുനരിയെ കണ്ട് ഓടിച്ചിരുന്നു. പിന്നീട് കുട്ടികള്‍ സ്കൂളില്‍ പോകുന്ന സമയം പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഉണ്ണികൃഷ്ണനെ കുറുനരി ആക്രമിച്ചത്. ദേഹത്തേക്ക് ചാടിക്കയറി ആക്രമിച്ച കുറുനരിയെ പ്രാണരക്ഷാര്‍ഥം കയ്യില്‍ കിട്ടിയ വടിയെടുത്ത് അടിച്ചുമാറ്റിയെങ്കിലും താഴെ വീണ ഉണ്ണികൃഷ്ണന്റെ കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
പ്രദേശത്ത് ഇപ്പോള്‍ സ്ഥിരമായി കുറുനരി ആക്രമണം ഉണ്ടാകുന്നുണ്ട്. കുറുനരി എപ്പോഴും വീട്ടുപരിസരത്ത് തന്നെയുണ്ടെന്നും കുട്ടികളെ വീടിന് പുറത്തേക്കിറക്കാന്‍ വരെ ഭയമാണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ നടക്കാന്‍ പോയ റിട്ട. എസ്ഐക്ക് നേരെയും കുറുനരി ആക്രമണം ഉണ്ടായി. കയ്യില്‍ കിട്ടിയ വടി ഉപയോഗിച്ച് അദ്ദേഹവും രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇതുവഴി പോകുന്നവരെല്ലാം കയ്യില്‍ വടി കരുതിയിട്ടാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍പ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആളുകള്‍ക്ക് നേരെയുള്ള ആക്രമണം ഇപ്പോഴാണ് തുടങ്ങിയത്.
സമീപവാസിയുടെ വീട്ടിലെ എട്ടോളം കോഴികളെ കുറുനരി പിടിച്ചെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ അറിയിച്ചപ്പോള്‍ കുറുനരിയെ കൊല്ലാനുള്ള അനുമതിയില്ലെന്നായിരുന്നു മറുപടി. പ്രദേശത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കാമെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കുറുനരികള്‍ക്ക് കഴിയാന്‍ പറ്റുംവിധം മാളങ്ങള്‍ ഉള്‍പ്പടെ ധാരാളം സ്ഥലങ്ങള്‍ പ്രദേശത്തുണ്ട്. അതിനാല്‍ കുറുനരി ആക്രമണത്തില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലോക സമാധാനത്തിനായി കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രാര്‍ഥനായജ്ഞം
ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചരവര്‍ഷം, പകല്‍വീട് ഇനിയും തുറന്നില്ല
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു
വീട്ടില്‍ സൂക്ഷിച്ചിരുന്ന 14 ലിറ്റര്‍ വിദേശമദ്യം പിടികൂടി
അപകടം അരികെ, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലുണ്ട് ഏതു നിമിഷവും നിലം പതിക്കാവുന്ന ജീര്‍ണിച്ച കെട്ടിടം
കാവടി ആഘോഷത്തിനിടെ യുവാക്കള്‍ക്ക് കുത്തേറ്റ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍