വിദ്യാര്‍ഥികള്‍ക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥികള്‍ക്കായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയ ശുചിത്വ പഠനോത്സവം പരിപാടി നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികള്‍ക്കായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടത്തിയ ശുചിത്വ പഠനോത്സവം പരിപാടി നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.വി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എ. പോള്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോണി പോള്‍, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കില റിസോഴ്സ് പേഴ്സണ്‍ സ്റ്റാന്‍ലി ക്ലാസ് നടത്തി. സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ശുചിത്വ പഠനോത്സവത്തില്‍ വിഷയാവതരണം നടത്തിയത്. സ്കൂളുകളില്‍ വേസ്റ്റ് കൊണ്ട് നിര്‍മിച്ച ആര്‍ട്ടുകള്‍ പഠനോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തി പത്രവും നല്കി. പഠനോത്സവത്തില്‍ പങ്കെടുത്ത നഗരസഭയിലെ 75 വിദ്യാര്‍ഥികള്‍ക്ക് 1500 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാനനിര്മാണത്തില് അപാകതയെന്ന് നാട്ടുകാര്‍; പരിഹരിക്കുമെന്ന് വാര്‍ഡ് അംഗം
ഇരിങ്ങാലക്കുട പ്രചരണ ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ അണിനിരന്നു, ഒപ്പം അണികളും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജിന്
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്