എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
എഡ്യൂക്കേഷണല്‍ ഹബ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലം.
ആശങ്കയോടെ ജനങ്ങള്‍
ഇരിങ്ങാലക്കുട: വികസന പാതയില്‍ ഇരിങ്ങാലക്കുടയുടെ സ്വപ്നങ്ങളെല്ലാം പൂവണിയണമെന്ന് ആഗ്രഹിക്കുമ്പോളും മന്ത്രി ഡോ. ആര്. ബിന്ദു പ്രഖ്യാപിച്ച എഡ്യൂക്കേഷണല്‍ ഹബ് പ്രാവര്‍ത്തികമായാല്‍ അത് ബസ് സ്റ്റാന്‍ഡിന്റെ വികസന മുരടിപ്പിന് കാരണമാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. 2025 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ച ആറുകോടി രൂപ ഉപയോഗിച്ച് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കിടക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എഡ്യൂക്കേഷണല്‍ ഹബ് നിര്‍മിക്കും എന്നാണ് കുറച്ചു ദിവസം മുമ്പ് മന്ത്രി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നുവെന്നും ആന്തിമഘട്ടത്തിലാണെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലായാല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് വികസനം വെറും സ്വപ്്നമാകും. ബസ് സ്റ്റാന്‍ഡ് വികസനത്തിനായി ഏറ്റെടുക്കാന്‍ കഴിയുന്ന ഭൂമി നിലവിലെ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഭാഗം മാത്രമാണ്.
ഇവിടെ എഡ്യൂക്കേഷണല്‍ ഹബ് യാഥാര്‍ഥ്യമായാല്‍ ബസ് സ്റ്റാന്‍ഡ് വികസനം അനിശ്ചിതത്വത്തിലാകും എന്നതില്‍ സംശയമില്ല. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സംഗമഗ്രാമമാധവന് പഠന ഗവേഷണകേന്ദ്രം ഉള്‍പ്പടെ ഉന്നത വുദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ കേന്ദ്രം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് മന്ത്രി മുന്നോട്ടുവച്ചത്.
എന്നാല്‍ അത്രത്തോളം പ്രാധാന്യത്തോടെ നഗര ഹൃദയഭാഗത്ത് പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വവും ഊഴം കാത്തിരിപ്പാണ്. എഡ്യൂക്കേഷണല്‍ ഹബ് നാടിന് ആവശ്യവും അഭിമാനവുമാണ്. അതിനായി അനുയോജ്യമായ മറ്റൊരു സ്ഥലം ഇരിങ്ങാലക്കുടയില്‍ കണ്ടെത്തുകയാണെങ്കില്‍ നാടിന്റെ വികസനം പൂര്‍ണ അര്‍ഥത്തില്‍ മുന്നേറുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
എഡ്യൂക്കേഷണല്‍ ഹബ്
പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള (സിവില്‍ സര്‍വീസ് അക്കാദമി), അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക്, സംഗമഗ്രാമ മാധവന് പഠന ഗവേഷണ കേന്ദ്രം, അച്ചടി പഠന രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ്ആദ്യഘട്ടത്തില് ഇരിങ്ങാലക്കുട എഡ്യൂക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
കാറളം പഞ്ചായത്തില്‍ കുംഭവിത്ത് മേള നടത്തി