നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
മുരിയാട് പഞ്ചായത്തിലെ നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിലെ നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു.
പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും, പഠന മുറി സൗകര്യവും തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ 2024 25 കോര്‍പ്പസ് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാള്‍ നവീകരിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് എന്നിവര്‍ മുഖ്യാതിഥികളായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, മുരിയാട് പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നിഖിത അനൂപ്, എ.എം. ജോണ്സണ്, സുനിത മുരളി, പട്ടികജാതി വികസന ഓഫീസര്‍ പി.എസ്. പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു
കാറളം പഞ്ചായത്തില്‍ കുംഭവിത്ത് മേള നടത്തി