കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു
അഡ്വ. എം എസ് അനില്‍കുമാര്‍.
നിരന്തരമായ അവഗണനയാണ് പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്-അഡ്വ. എംഎസ് അനില്‍ കുമാര്‍
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ബിജെപി നിയമസഭ മണ്ഡലം ഇന്‍ ചാര്ജ്ജുമാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നും എം എസ് അനില്‍കുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോളജ് പഠന കാലത്ത് കെഎസ്യുവിലൂടെ രാഷ്ടീയ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന അനില്‍കുമാര്‍ ക്രൈസ്റ്റ് കോളജ് യൂണിയന് ചെയര്മാന് ആയിരുന്നു.
തുടര്‍ന്ന് രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോഴാണ് ബിജെപി യില്‍ അംഗത്വം എടുത്തത്. 45 കൊല്ലത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള അനില്‍കുമാര്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും പ്രചരണ രംഗത്തും സജീവമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വേദികളില്‍ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. നിരന്തരമായ അവഗണനയും കോണ്‍ഗ്രസിന്റെ ഇന്നത്തെ അപചയവും മൂല്യച്യുതിയുമാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് എംസി അനില്‍ കുമാര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അഗ്നിജാഗ്രതയും പ്രകൃതി ക്യാമ്പും സംഘടിപ്പിച്ചു
എഡ്യൂക്കേഷണല്‍ ഹബ്, ബസ് സ്റ്റാന്‍ഡ് വികസനം മുരടിപ്പിലാക്കുമോ
നവീകരിച്ച വെള്ളിലംകുന്ന് നഗര്‍ കമ്മ്യൂണിറ്റി ഹാള്‍ നാടിന് സമര്‍പ്പിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
സേ നോ ടു ഡ്രഗ്സ് ക്യാമ്പയിന് സംഘടിപ്പിച്ചു
വയോജനങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം: മന്ത്രി ആര്. ബിന്ദു
ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു