കുടിവെള്ളക്ഷാമം രൂക്ഷം; ഷണ്മുഖം കനാല്‍ പരിസരത്ത് ബിജെപി കുടിവെള്ളം വിതരണം ചെയ്തു
ഷണ്മുഖം കനാല്‍ പരിസരത്ത് ബിജെപിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുടിവെള്ളക്ഷാമം രൂക്ഷമായ നഗരസഭയിലെ ഷണ്മുഖം കനാല്‍ പരിസരത്ത് ബിജെപിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം നടത്തി. കഴിഞ്ഞ 16 ദിവസങ്ങളായി കുടിവെള്ളമെത്താത്തതിനാല് കനാല്‍ പ്രദേശവാസികള്‍ സുരേഷ് ഗോപി എംപിയുടെ ഓഫീസിലേക്കു പരാതി അയക്കുകയായിരുന്നു.
ഉടന്‍തന്നെ എംപിയുടെ ഓഫീസില്‍ നിന്നുള്ള ഇടപ്പെടലിനെ തുടര്‍ന്ന് ബിജെപി നേതൃത്വം കനാല്‍ പരിസരത്ത് എത്തുകയും കുടിവെള്ളം കിട്ടാത്ത വീടുകളില്‍ സന്ദര്‍ശനം നടത്തി അവരുടെ പരാതി കേള്‍ക്കുകയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വെള്ളം വിതരണം ചെയ്യുകയുമായിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, സംസ്ഥാന കമ്മിറ്റി അംഗം പി. എസ്. സുബീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, നഗരസഭ പ്രസിഡന്റ് ലിഷോണ്‍ ജോസ്, ബാബുരാജ്, റീജ, രതീഷ്, ഹരി, അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു