നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം
സ്ത്രീസുരക്ഷയ്ക്ക് കാവലായി നിര്‍ഭയ നിശ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും പെട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നിര്‍ഭയ നിശ പദ്ധതിയുടെ തൃശൂര്‍ റൂറല്‍ ജില്ലാതല ഉദ്ഘാടനവും, പെട്രോളിംഗ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങും കൂട്ടനടത്തവും ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അധ്യക്ഷത വഹിച്ചു. ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുക എന്നുള്ളതാണ് ലക്ഷ്യം.
തൃശൂര്‍ റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ്, ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് അഡ്വസൈര്‍ ആതിര ഉണ്ണിക്കൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന്, ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ഡാന്‍സ് പെര്‍ഫോര്‍മര്‍ ആന്‍ഡ് ആര്‍ട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസര്‍ വിഷ്ണു സി. ശര്‍മ്മ, കെപിഒഎ മെമ്പര്‍ പി.എ. മിനി, കെപിഎ മെമ്പര്‍ വി.ആര്. ചിത്തിര, സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ്പി എന്‍.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുള്‍ സലാം, തൃശൂൂര് റൂറല്‍ വനിതാ പോലീസ് സ്റ്റേഷന് എസ്ഐ അനു ജോസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്