തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
നിര്‍മാണം പുരേഗമിക്കുന്ന ഠാണാ ചന്തക്കുന്ന് റോഡ്.
കോണ്‍ക്രീറ്റ് റോഡ് സമയം നീട്ടിചോദിച്ച് കെഎസ്ടി; മാര്‍ച്ച് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സത്യവാങ്ങ്മൂലം
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കരൂപ്പടന്ന മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള കോണ്‍ക്രീറ്റ് റോഡുനിര്‍മാണത്തിന് ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു. ഇതോടെ ഈ മാസം മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ടിപി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്ങ്്മൂലത്തില്‍ ഉറപ്പുനല്‍കി.
കോണ്‍ക്രീറ്റ് റോഡിന്റെ അനുബന്ധമായുള്ള കരൂപ്പടന്ന മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ബിഎംബിസി ടാറിടല്‍ മറ്റൊരു കരാര്‍ കമ്പനി നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടന്നുവരുകയാണെന്നും കെഎസ്ടിപി കോടതിയില്‍ വ്യക്തമാക്കി. റോഡിന്റെ ഗുണനിലവാരവും ഇതുവരെയുള്ള പണിയുടെ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ധനകാര്യവകുപ്പിന്റെ കീഴിലുള്ള ചീഫ് ടെക്നിക്കല്‍ എക്സാമിന്റെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരുടെ അഭിഭാഷകന് ഷാനവാസ് കാട്ടകത്ത് കോടതിയില്‍ ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി റോഡുനിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ ആറ് പ്രാവശ്യം കെഎസ്ടിപിക്ക് നോട്ടീസ് അയച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൂതംകുളം മുതല്‍ ഠാണ വരെയുള്ള കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായി
പൂതംകുളം മുതല്‍ ഠാണ വരെയുള്ള കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായി. ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള നാലുവരിയുടേത് നടന്നുവരുകയാണ്. ഇവിടെ ഒരു ഭാഗം മാത്രമാണ് കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായത്. ഇതില്‍ ബിഷപ്പ്ഹൗസിനു സമീപവും ഠാണ ജംഗ്്ഷനു തെക്കുഭാഗത്തും ചന്തക്കുന്ന് ജംഗ്്ഷനിലുമൊക്കെ പൂര്‍ത്തിയാക്കാനുണ്ട്. കോണ്‍ക്രീറ്റിട്ട് ജംഗ്്ഷനുകള് കൂട്ടിയോജിപ്പിക്കണം. കാനനിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ ഭാഗം മുതല്‍ ചന്തക്കുന്നു വരെയുള്ള വൈദ്യുതിക്കാലുകള് നീക്കിയിടാന്‍ ബാക്കിയുണ്ട്. കരൂപ്പടന്ന പാലം മുതല്‍ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള കോണ്‍ക്രീറ്റിടല്‍ പൂര്‍ണമായി.
ഇനിയുള്ളത് അവശേഷിക്കുന്ന കാനനിര്‍മാണം ഉള്‍പ്പെടെയുള്ള അനുബന്ധ പണികളാണ്. നടവരമ്പ് മുതല്‍ വെള്ളാങ്ങല്ലൂരിലെ ചിലഭാഗങ്ങളില്‍ ഒഴികെ കാനപണി പൂര്‍ത്തിയായി. നടവരമ്പ് സ്കൂളിനു സമീപവും ചിറവളവിലും റോഡുപണി പൂര്ത്തയായിട്ടില്ല. നടവരമ്പ് തൃപ്പയ്യ അമ്പലത്തിന്റെ മുന്നില്‍ നിന്ന് ഡോക്ടര്‍ പടി വരെയുള്ള ചിറയുടെ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ മാത്രമേ തുടങ്ങാനാകൂ. വേളൂക്കര പഞ്ചായത്തിലെ കൃഷിക്കും കുടിവെള്ളത്തിനുമായി കെട്ടിനിര്‍ത്തിയിരിക്കുന്ന വെള്ളം പുഞ്ചകൃഷിക്കായി തുറന്നു കൊടുത്ത ശേഷം മാത്രമേ ഈ ഭാഗത്തെ പണികള്‍ നടത്താന്‍ സാധിക്കൂ. നിലവില്‍ എല്ലാവര്‍ഷവും കെട്ടി സംരക്ഷിക്കുന്ന കലുങ്ക് മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിച്ച് പുനര്‍നിര്‍മ്മിക്കുകയും വേണം.
ബിഎംബിസി ടാറിടല്‍ ഇന്ന് ആരംഭിക്കും
കരൂപ്പടന്ന പാലം മുതല്‍ കൊടുങ്ങല്ലൂര്‍ ടൗണ്‍ വരെ കോണ്‍ക്രീറ്റ് ഒഴിവാക്കി ആധുനിക നിലവാരത്തില്‍ ബിഎംബിസി ടാറിടലിന്റെ ആദ്യ ലെയര്‍ ജോലികള്‍ ഇന്ന് ആരംഭിക്കും. കരൂപ്പടന്ന പാലം മുതല്‍ 5.1 കിലോമീറ്റര്‍ ദൂരത്തില്‍ കിഴക്കേനട വരെയാണ് കോണ്‍ക്രീറ്റ് ഒഴിവാക്കി ടാറിടുന്നതിന് തീരുമാനിച്ചത്. കുടിവെള്ളപൈപ്പുകളും വൈദ്യുതിക്കാലുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കാനും കാനകള്‍ നിര്‍മിക്കാനും സ്ഥലം ലഭിക്കാത്തതും കോണ്‍ക്രീറ്റ് റോഡുനിര്‍മാണത്തിന് മാസങ്ങള്‍ വേണ്ടിവരുമെന്നതും കണക്കിലെടുത്താണ് കോണ്‍ക്രീറ്റ് ഒഴിവാക്കി ടാറിടാന്‍ തീരുമാനിചചത്. ഏറ്റവും പുതിയ രീതിയില്‍ രണ്ട് ലെയറുകളായാണ് ടാറിടല്‍. റോഡിന്റെ അരികുവശങ്ങളും മറ്റും മെറ്റല്‍ പാകി ബലപ്പെടുത്തിക്കഴിഞ്ഞു. പത്തുദിവസംകൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം