കാറിനുള്ളില്‍ മധ്യവയസ്കന് ജീവനൊടുക്കിയ നിലയില്‍
ജോസ്.
പിസ്റ്റലും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു
ഇരിങ്ങാലക്കുട: കാറിനുള്ളില്‍ മധ്യവയസ്കനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡ് കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് ഗാന്ധിഗ്രാമിനു സമീപം മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഉച്ചത്തിരിഞ്ഞ് നാല് മണി മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറയപ്പെടുന്നു. കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുക്കാര് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളില്‍ നിന്നും പിസ്റ്റല്‍ പോലീസ് കണ്ടെടുത്തു.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സ്വയം വെടിയുതിര്ത്തതാകാന് സാധ്യതയുണ്ടെന്നും ഇടതുനെഞ്ചിനാണ് ആഴത്തില്‍ മുറിവേറ്റിരിക്കുന്നതെന്നും വിശദ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അന്യസംസ്ഥാനത്തു നിന്നും വാഹനങ്ങള്‍ കൊണ്ടു വന്ന് വില്പനയും വാടകക്ക് വാഹനങ്ങള്‍ നല്കി വരികയായിരുന്നു. ഭാര്യ- പ്രീതി, മകന് -ജെഫ്രിന്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി