നല്ല നടപ്പിന് ജാമ്യം എടുക്കാന്‍ വിസമ്മതിച്ച് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍
പ്രതി ഷാഫി (21).
ആളൂര്‍: നിരന്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നല്ല നടപ്പിന് ജാമ്യം എടുക്കാന്‍ വിസമ്മതിച്ച് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. ആളൂര്‍ കാരൂര്‍ ദുബായ് റോഡ് സ്വദേശി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ ഷാഫി (21) നെയാണ് അറസ്റ്റ് ചെയ്തത്. നിരന്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് ഷാഫിയെ ഇതില്‍ നിന്നും തടയുന്നതിനായി നിശ്ചിത കാലയളവിലേക്ക് ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയില്ലെന്ന് സ്വന്തം ജാമ്യത്തിലോ മറ്റ് രണ്ട് പേരുടെ ജാമ്യത്തിലോ ബോണ്ട് ഒപ്പിട്ടു നല്കാന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യത്തിനായി കോടതി പലതവണ സമന്‍സ് അയച്ച് വിളിപ്പിച്ചിട്ടും ഷാഫി കോടതിയില്‍ ഹാജരാകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഷാഫി ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ജിഎസ്ഐ ജയകുമാര്‍, എഎസ്ഐ ബൈജു, സിപിഒമാരായ ഡാനിയേല്‍ സാനി, സനേഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി