കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ റോഡിനു നടുവില്‍ നിന്നും വെള്ളം ഒഴുകുന്നു
നവീകരണം നടക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലെ കോളജ് ജംഗ്ഷനില്‍ പൈപ്പുപൊട്ടി റോഡിനു നടുവില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു.
പൈപ്പ് പൊട്ടിയതാണെന്ന് നിഗമനം, നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: നവീകരണം നടക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലെ കോളജ് ജംഗ്ഷനില്‍ റോഡിനു നടുവില്‍ നിന്നും വെള്ളം ഒഴുകുന്നു. മാസങ്ങള്‍ക്കു മുമ്പ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിയ സംസ്ഥാനപാതയുടെ നടുവില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നത് ഇന്നലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവമറിഞ്ഞ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. റോഡിന് നടുവില്‍ നിന്നും വരുന്ന വെള്ളം റോഡിന്റെ ഇരുവശത്തുമായി കെട്ടികിടക്കുകയാണ്.
മങ്ങാടിക്കുന്നിലെ ജലസംഭരണിയില്‍ നിന്നും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന കുടിവെള്ള പൈപ്പിന്റെ ജംഗ്ഷന് ബോക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഈ ജംഗ്ഷനിലാണ്. ഇതിനടുത്തുനിന്നാണ് ഇത്തരത്തില്‍ റോഡിനു നടുവിലായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകി കൊണ്ടിരിക്കുന്നത്. കോണ്‍ക്രീറ്റ് റോഡ് വീണ്ടും പൊളിച്ചുനീക്കാതെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
മുമ്പുണ്ടായിരുന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ ഇട്ടാണ് നിര്‍മാണം നടത്തിയത്. നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും വീണ്ടും റോഡ് വെട്ടിപൊളിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സിഎസ് അബ്ദുള്‍ ഹക്ക്, മുന്‍ നഗരസഭ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, ജനറല്‍ സെക്രട്ടറി വിനു ആന്റണി എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി