കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടിവെള്ള ക്ഷാമം നേരിടുന്ന ഇരിങ്ങാലക്കുട ഷണ്മുഖം കനാല്‍ ബേസിലെത്തി പ്രദേശവാസികളുമായ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ സ്തംഭം, കനാല്‍ ബേസ് പ്രദേശങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സുരേഷ് ഗോപി ബിജെപി മണ്ഡലം നേതാക്കള്‍ക്കൊപ്പം സ്ഥലത്തെത്തിയത്. 14 ദിവസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് മെയില്‍ വഴി പരാതി അയച്ച തണ്ടാശ്ശേരി വീട്ടില്‍ ബിജുവിന്റെയും ഭാര്യ ബബിതയുടേയും വീട്ടിലേക്കും പരിസരവാസികളെയും കാണുന്നതിനുമായായിരുന്നു സുരേഷ് ഗോപി എത്തിയത്.
നാട്ടുകാരുടെ പരാതി കേട്ടശേഷം കേന്ദ്രമന്ത്രി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കളക്ടറുമായി സംസാരിച്ച് ആവശ്യ മായ നടപടികള്‍ സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി. ഠാണ ചന്തക്കുന്ന് റോഡില്‍ കെഎസ്ടിപി പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയാക്കി അനുമതി നല്കിയാല് ഉടന്‍ തന്നെ കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. ബിജെപി നേതാക്കളായ ആര്‍ച്ച അനീഷ്, സന്തോഷ് ചെറാക്കുളം, അഖിലാഷ് വിശ്വനാഥന്, ഷൈജു കുറ്റിക്കാട്ട്, രമേഷ് അയ്യര്‍, ജോജന്‍ കൊല്ലാട്ടില്‍, ലിഷോണ്‍ ജോസ്, സിക്സണ്‍ മാളക്കാരന്‍, ബാബു രാജ് എന്നിവരും കൂടെയുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയന്ത്രണംവിട്ട കാര്‍ കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം
ഡോ. ആര് ബിന്ദു മുരിയാട്, വേളൂക്കര പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ കാര്‍മികത്വത്തില്‍ നടന്ന സൈത്ത് വെഞ്ചിരിപ്പ്
എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു
പോരാട്ടചൂടിലും തളരാതെ സ്ഥാനാര്‍ഥികള്‍
തോമസ് ഉണ്ണിയാടന് കാറളം, പൊറത്തിശേരി, ടൗണ്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി