ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേര്‍ന്ന് നിര്മ്മി്കുന്ന പുതിയ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു ഫലകം അനാഛാദനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാനും സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില മന്ദിരം 2024 2025 സാമ്പത്തിക വര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ നാല് നിലകളിലായി 23,896 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. റൂറല്‍ പോലീസിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും പ്ലാനില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ട്രെയിനിംഗ് സെന്റര്‍, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ വിശാലമായ മെസ് ഹാളും, വനിതാ പോലീസ്, പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സീനിയര്‍ ഓഫീസര്‍മാര്‍ക്കും വേണ്ടിയുള്ള പ്രത്യേകം പ്രത്യേകം വിശ്രമമുറികളും ഇവിടെ സജ്ജമാക്കും.
ജില്ലയിലാകെ സേവനം ലഭ്യമാക്കുന്ന തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനും പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനങ്ങള്‍ അതിവേഗം ഉറപ്പാക്കുന്ന അടിയന്തര പ്രതികരണ സംവിധാനം (ഇആര്‍എസ്എസ്) കണ്ട്രോള് റൂം എന്നിവ ഈ പുതിയ മന്ദിരത്തിലേക്കാണ് മാറ്റി സ്ഥാപിക്കുക. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന് ഐപിഎസ്, നഗരസഭ കൗണ്‍സിലര്‍ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍, കെപിഒഎ പ്രസിഡന്റ് കെ.പി. രാജു, കെപിഎ പ്രസിഡന്റ് സി.കെ. പ്രദീഷ്, തൃശൂര്‍ റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം