റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തി റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജില്‍ തോമസിന് തുഞ്ചത്ത് എഴുത്തച്ചന് മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി. ആര്. പ്രസാദ് പുരസ്കാരം സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട; റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജില്‍ തോമസിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന റവ.ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം മികച്ച കോളേജ് അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് ഡോ. നൈജില്‍ തോമസ് അര്‍ഹനായത്. 50,000 രൂപയും അവാര്‍ഡ് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ക്രൈസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ തുഞ്ചത്ത് എഴുത്തച്ചന് മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി. ആര്. പ്രസാദ് പുരസ്കാരം സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കെ. രാധാകൃഷ്ണന് (മുന്‍ ചെയര്മാന്, ഐഎസ്ആര്‍ഓ), പ്രഫ. കെ. സച്ചിദാനന്ദന് (കവി ), ഡോ. ടി. കെ. നാരായണന് (മുന്‍ വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം), ഡോ. എം. ഉസ്മാന് (മുന്‍ പ്രസിഡന്റ്, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍), ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി (ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ റോഡിനു നടുവില്‍ നിന്നും വെള്ളം ഒഴുകുന്നു