കാറിനുള്ളില്‍ മധ്യവയസ്കന്റെ മരണം; രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
ജോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു
അന്വേഷണം ഊര്‍ജിതമാക്കി, ഡിവൈഎസ്പിക്കു അന്വേഷണ ചുമതല
ഇരിങ്ങാലക്കുട: കാറിനുള്ളില്‍ മധ്യവയസ്കനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. ഇരിങ്ങാലക്കുട ആസാദ് റോഡ് കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജോസ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമീക നിഗമനമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തകോഷ് കുമാറിന്റെ നേതൃത്വത്തില്‍ 12 അംഗ സ്ക്വാഡ് രൂപീകരിച്ചീട്ടുണ്ട്.

കാറില്‍ നിന്നും ലഭിച്ച നാടന്‍ തോക്കിന്റെ ഉറവിടത്തേകുറിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. ലൈസന്‍സില്ലാത്ത തോക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തോക്ക് കൈമാറിയതില്‍ ഇടുക്കി, വടക്കാഞ്ചേരി സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാറിനുള്ളില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പുകള്‍ ജോസിന്റെതാണെന്ന് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചീട്ടുണ്ട്. എന്നാല്‍ സംഭവവുമായി ഏറെ സംശയങ്ങളാണ് പോലീസിനു മുന്നിലുള്ളത്.
കാറിനുള്ളില്‍ തോക്കിന്റെ കിടപ്പും മറ്റും പോലീസിന് കൂടുതല്‍ വ്യക്തത വരുത്തുവാനുണ്ട്. സംഭവം നടന്ന ദിവസങ്ങളില്‍ ജോസിന്റെ നമ്പറിലേക്ക് വന്ന ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇയാളുമായി സാമ്പത്തീക ഇടപ്പാടുകള്‍ നടത്തിയവരും അന്വേഷണത്തിന്റെ പരിധിയില്‍ വരും. സാമ്പത്തികമായി ഏറെ ബാധ്യത വന്നതോടെ ആറു മാസമായി വാടകക്ക് ഗാന്ധിഗ്രാമിനു സമീപം മുല്ലക്കാടാണ് ജോസും കുടുംബവും താമസം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഡോ. ആര്. ബിന്ദു വേളൂക്കര ആളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
ഇരിങ്ങാലക്കുടയില്‍ പര്യടന തിരക്കില്‍ സ്ഥാനാര്‍ഥികള്‍
സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്കായി ഭിന്നശേഷി തൊഴില്‍ മേഖലവിദഗ്ദ്ധരുടെ വര്‍ക്ക്ഷോപ്പ്
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഠാണാ-ചന്തക്കുന്ന് റോഡില്‍ ബിഷപ്സ് ഹൗസിന് മുമ്പിലെ കാനയിലേക്ക് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടു
ക്രൈസ്റ്റ് കോളജില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി കെ.എസ്. അര്ജുന്