ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
ക്രൈസ്റ്റ് കോളജ് സാമ്പത്തികശാസ്ത്ര വകുപ്പ് കേരള ഇക്കണോമിക് അസോസിയേഷന് എറണാകുളം ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാലയില് പങ്കെടുത്ത അധ്യാപകരും വിദ്യാര്‍ഥികളും.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സാമ്പത്തികശാസ്ത്ര വകുപ്പ് കേരള ഇക്കണോമിക് അസോസിയേഷന് എറണാകുളം ചാപ്റ്ററുമായി സഹകരിച്ച് ഗവേഷണത്തിനായി ദേശീയ ശില്പശാല സംഘടിപ്പിച്ചു. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഡാറ്റാ അനാലിസിസിനും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്ഫറന്സിനും പൈതണ്‍ പ്രോഗ്രാമിംഗ് ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജ് സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവിയും കേരള ഇക്കണോമിക് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഇമ്മാനുവല്‍ തോമസ്, ഡോ. ജീന്‍ മാരിയ ജോര്‍ജ്, സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ. ഫ്രാങ്കോ ടി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി ഡ്രസ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു