പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയല്‍ കോളജ് സ്ഥാപകന്‍ റവ.ഡോ. ടി.സി. ജോര്‍ജിന്റെ സ്മരണയ്ക്കായി ബിഎഎം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം റവ.ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പയില്‍ നിന്ന് ക്രൈസ്റ്റ് കോളജിനു വേണ്ടി മാനേജര്‍ ഫാ. ജോയ്പീ ണിക്കപ്പറമ്പില് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയല്‍ കോളജ് സ്ഥാപകന്‍ റവ.ഡോ. ടി.സി. ജോര്‍ജിന്റെ സ്മരണയ്ക്കായി ബിഎഎം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്കാരം റവ.ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പയില്‍ നിന്ന്ക്രൈസ്റ്റ് കോളജിനു വേണ്ടി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഏറ്റുവാങ്ങി.
സാമൂഹിക പ്രതിബദ്ധതയോടെ ഗ്രാമീണജനതയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഈ പുരസ്കാരം നല്കി വരുന്നത്. ക്രൈസ്റ്റ് കലാലയം നടത്തിവരുന്ന മണ്ണ്, ജല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോളജിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബിഎഎം കോളജില്‍ വച്ച് നടന്ന പരിപാടിയില്‍ മാനേജര്‍ ഡോ. മാത്യു പി. ജോസഫ്, പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്. അനീഷ് കുമാര്‍, പുരസ്കാര സമിതി കണ്‍വീനര്‍ ഡോ. ജോസ് പാറക്കടവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി ഡ്രസ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു