ആരോഗ്യമേഖലയിലെ ദുരിതപൂര്‍ണമായ പ്രതിസന്ധി; ഇരിങ്ങാലക്കുടയില്‍ നാരീശക്തിയുടെ പ്രതിഷേധമിരമ്പി
ആരോഗ്യമേഖലയിലെ ദുരിതപൂര്‍ണമായ പ്രതിസന്ധിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ആരോഗ്യമേഖലയിലെ ദുരിതപൂര്‍ണമായ പ്രതിസന്ധിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മഹിളാമോര്‍ച്ചയുടെ വന്‍പ്രതിഷേധം കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ വളരെ പരിതാപകരമായ അവസ്ഥയിലും ഇരിങ്ങാലക്കുടയിലെ മന്ത്രി ആര്. ബിന്ദുവിന്റെ ജനവഞ്ചനയിലും പ്രതിഷേധിച്ചാണ് മഹിളാ മോര്‍ച്ച സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ ധര്‍ണയും നടത്തിയത്.
പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികളിലെ ദുരിതപൂര്‍ണമായ അവസ്ഥക്കെതിരെ മഹിള മോര്‍ച്ച അതിശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് പറഞ്ഞു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രഭാരി എം.എ. വിനോദ് ആമുഖ പ്രഭാഷണവും മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി തുഷാര ഷിബു മുഖ്യപ്രഭാഷണവും നടത്തി. മഹിളാമോര്‍ച്ച സൗത്ത് ജില്ല സെക്രട്ടറി റിമ പ്രകാശന്, നേതാക്കളായ റീജ സന്തോഷ്, റീന സുരേഷ്, ബിജെപി സൗത്ത് ജില്ല നേതാക്കളായ സരസ്വതി രവി, കവിത ബിജു, മഹിളാമോര്‍ച്ച സൗത്ത് ജില്ല ജനറല്‍ സെക്രട്ടറിമാരായ സിന്ധു സതീഷ്, സജിനി സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി