സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഗൃഹനാഥന് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഏഴു മണിക്ക് ഇരിങ്ങാലക്കുട ബസ്റ്റാന്റിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. ആപകടത്തില്‍ പരിക്കേറ്റ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശി അവസ്ഥേപറമ്പില്‍ വീട്ടില്‍ പരേതനായ രാമന് മകന് മനോജ് (53) സംഭവ സ്ഥലത്തു തന്നെ വച്ച് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരിങ്ങാലക്കുട ചവറ വാട്ടര്‍ ചാങ്കിനു സമീപം താമസിക്കുന്ന ഇലഞ്ഞിക്കല്‍ വീട്ടില്‍ സണ്ണി (54) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂമല എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന ദേവമാത എന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലെ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ വന്ന ലിമിറ്റഡ്സ്റ്റോപ്പ് ബസ് ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു. ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മെഡിക്കല്‍ റപ്രസന്ററ്റീവ് ആയ മനോജ് സേവാഭാരതിയുടെ ജില്ലാകമ്മറ്റിയംഗമാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം സംസ്കാരം ഇന്നു നടക്കും. ഭാര്യ സിമി. മക്കള്‍: ആര്‍ദ്ര (ബിടെക് വിദ്യാര്‍ഥിനി), മിഹാരിക (പ്ലസ്ടു വിദ്യാര്‍ഥിനി)
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂര്‍ പഞ്ചായത്തില്‍ ചേനാംകുളത്തിനു പുതുജീവന്‍
പുരസ്കാരം നിറവിൽ ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജില്‍ ദേശീയ സാമ്പത്തിക ശാസ്ത്ര ശില്പശാല
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ തൃശൂര്‍ റൂറല്‍ പോലീസ് കണ്ടെത്തി തിരികെ നല്കി. നല്‍കിയത് 489 മൊബൈല്‍ ഫോണുകള്‍
പാരാ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളുമായി ആതിര
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: ഏഴ് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍