തൃശൂര്‍ അതിരൂപതാ പ്രോവിന്സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം
തൃശൂര്‍ അതിരൂപതാ പ്രോവിന്സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനത്തിന്റെ ഭാഗമായി കൊടകര സഹൃദയ കോളജില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വൃക്ഷതൈ നടുന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമീപം.
ക്രൈസ്തവരോടു തുടരുന്ന വിവേചനത്തിനെതിരെ അഞ്ച് കത്തോലിക്കാ രൂപതകളുടെ സംയുക്ത വൈദിക സമിതി
ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പു വേളയില്‍ വ്യക്തമാക്കണം
ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കുന്നതും വഞ്ചനാപരവും തിരുത്തപ്പെടേണ്ടതുമാണ്
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നതോടൊപ്പം അതിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി കാണിക്കണം
ഇരിങ്ങാലക്കുട: ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തോട് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കണമെന്നും പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും തൃശൂര്‍ അതിരൂപതാ പ്രോവിന്സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയില്‍ പ്രഖ്യാപിച്ചി ട്ടുള്ള സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി കൊടകര സഹൃദയ കോളജില്‍ നടന്ന യോഗത്തില്‍ കേരളത്തിലെ ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു.
അടുത്ത വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ ക്രൈസ്തവ സമൂഹം വര്‍ഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ കക്ഷികള്‍ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാര്‍ പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട), മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട്), മാര്‍ പോള്‍ ആലപ്പാട്ട് ( രാമ നാഥപുരം), മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ (ഹൊസൂര്‍), മാര്‍ ബോസ്കോ പുത്തൂര്‍ (മെല്‍ബണ്‍- ഓസ്ട്രേലിയ), വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, കൂരിയ ഭാരവാഹികള്‍, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
റവ. ഡോ. ജെയിംസ് കൊക്കാവയലില്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. മേരി റെജീന, പ്രഫ. കെ.എം. ഫ്രാന്‍സീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ക്രൈസ്തവര്‍ നേിടുന്ന പ്രശ്നങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ചു പോരുന്ന അലംഭാവവും തണുപ്പന്‍ നയവും സമ്മേളനം ചര്‍ച്ച ചെയ്തു. മലയോര കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവന്മരണ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പോലും കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കര്‍ഷക മരണങ്ങള് തുടരുന്നു. കാര്ഷികോല്പന്നങ്ങളുടെ വില തകര്‍ച്ചയും വന്യജീവി ആക്രമണങ്ങളും കടക്കെണിയും അവഗണിക്കപ്പെടുകയാണ്.
ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കുന്നതും വഞ്ചനാപരവും തിരുത്തപ്പെടേണ്ടതുമാണെന്ന് യോഗം വിലയിരുത്തി. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തുവിട്ട നടപടിയെ അഭിനന്ദിക്കുന്നു. ഇത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകുന്ന നട പടിയാണോ എന്ന് ആശങ്കയുണ്ട്. അതിലെ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാക്കേണ്ടിയിരിക്കുന്നു. അധികാരത്തില്‍ ഇരിക്കുന്നവരും ഭരണം പ്രതീക്ഷിക്കുന്നവരുമായ രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്നറിയാന്‍ ക്രൈസ്തവ സമൂഹത്തിന് അവകാശവും ആകാംക്ഷയുണ്ട്.
ഭരണഘടന ഉറപ്പ് നല്കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ അടിത്തറയി് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കക്ഷിഭേദമെന്യ കാലാകാലങ്ങളായി സ്വീകരിച്ച് പോരുന്ന വിവേചനവും ചിറ്റമ്മനയവും ഇന്നും തുടരുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. അധ്യാപക ഭിന്നശേഷി നിയമനത്തില്‍ നീണ്ടു നിന്ന പോരാട്ടങ്ങളുടെ ഫലമായി ഏറെ വൈകി ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനവും ശത്രുതാപരമായ സമീപനവും ഇന്നും തുടരുകയാണ്. ഈ അവസ്ഥ അംഗീകരിക്കാനാവില്ലെന്നും ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങള്‍ പിന് വാതിലിലൂടെ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും സംയുക്ത വൈദികസമിതി യോഗം ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു