എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ വൈകിട്ട് ഏഴിന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ നടക്കും. യൂണിവേഴ്സിറ്റി താരങ്ങളും, ദേശീയ, അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങളും പങ്കെടുക്കുന്ന ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാളിദാസ ഫുട്ബോള്‍ ക്ലബ് തൃശൂര്‍, സെയിനിസ് കോലഞ്ചേരി, പഞ്ചവടി എഫ്സി മലപ്പുറം, സോക്കര്‍ സിറ്റി പാലക്കാട്, യൂണിവേഴ്സല്‍ ബില്‍ഡേഴ്സ് കളമശേരി, ചീനിക്കാസ് ചാലക്കുടി, സോക്കര്‍ സെവന്‍സ് ആലുവ, അറേബ്യന്‍ പാലസ് ഇടപ്പള്ളി തുടങ്ങിയ എട്ട് പ്രശസ്ത ടീമുകള്‍ പങ്കെടുക്കും.
നാല് ക്വാര്‍ട്ടര്‍ മത്സരങ്ങളും രണ്ട് സെമിയും തുടര്‍ന്ന് ഫൈനല്‍ മത്സരവും ഉണ്ടായിരിക്കു. 15 ന് വൈകിട്ട് ഏഴിന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആമുഖപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ എം.പി. ജാക്സണ് മുഖ്യാതിഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപനദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.
21 ന് നടക്കുന്ന ഫുട്ബോള്‍ പ്രദര്‍ശന മത്സരത്തില്‍ ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് ഫുട്ബോള്‍ ടീമിനെ കത്തീഡ്രല്‍ എകെസിസി ഫുട്ബോള്‍ ടീം നേരിടും. അന്നേദിവസം വനിതകളുടെ പ്രദര്‍ശന മത്സരവും ഉണ്ടായിരിക്കും. ഫൈനലില്‍ വിജയിക്കുന്ന ടീമിന് 15,000 ക്യാഷ് അവാര്‍ഡും ട്രോഫിയും റണേഴ്സ് അപ്പിന് 10,000 ക്യാഷ് അവാര്‍ഡും ട്രോഫിയും കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും നല്‍കുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ട്രസ്റ്റി ജോര്‍ജ് പള്ളന്‍, എകെസിസി പ്രസിഡന്റ് സാബു കൂനന്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ചെയര്മാന് ഷാജു അബ്രഹാം കണ്ടംകുളത്തി, കത്തീഡ്രല്‍ എകെസിസി സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍ ടെല്‍സണ്‍ കോ്ടോളി, ജോ.കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, അഡ്വ. ഹോബി ജോളി, വര്‍ഗീസ് ജോണ്‍ എന്നിവര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മോഹിനിയാട്ടം ആചാര്യ നിര്‍മ്മലാ പണിക്കര്‍ക്ക് ഷട്കാല ഗോവിന്ദമാരാര്‍ പുരസ്കാരം സമര്‍പ്പിച്ചു
കാറിനുള്ള മധ്യവയസ്കന്റെ മരണം; നാടന്‍ തോക്കു കൈമാറിയ രണ്ടു പേര് അറസ്റ്റില്‍
മാധവ നോളജ് സെന്റര്‍ ഇന്‍ മാത്തമാറ്റിക്സ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു
തൃശൂര്‍ അതിരൂപതാ പ്രോവിന്സിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: 57 ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
ഷാജു വാലപ്പന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ തൃശൂര്‍ കൂട്ടായ്മയുടെ ആദരം