കാത്തിരിപ്പും ഒരു കവിതയാണ്…. ഇരിങ്ങാലക്കുട ഠാണ ജനറല്‍ ആശുപത്രി ബസ് സ്റ്റോപ്പില്‍ പുസ്തകമൂല ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുമ്പിലെ ബസ് സ്റ്റോപ്പില്‍ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സജ്ജീകരിച്ച പുസ്തക കോര്‍ണര്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാത്തിരിപ്പ് കേന്ദ്രങ്ങളും മനുഷ്യര്‍ കൂടുന്ന മറ്റിടങ്ങളും സര്‍ഗാത്മക ഇടങ്ങളായി പരിവര്‍ത്തിപ്പിക്കണമെന്നും അവിടങ്ങളില്‍ നുറുങ്ങ് വായനകള്‍ക്കുള്ള പുസ്തകങ്ങളും സംഗീതാസ്വാദനത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു.
കാത്തിരിപ്പും ഒരു കവിതയാണ് എന്ന സന്ദേശമുയര്‍ത്തി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുമ്പിലെ ബസ് സ്റ്റോപ്പില്‍ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സജ്ജീകരിച്ച പുസ്തക കോര്‍ണര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ കെ.ജി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, സംഗമസാഹിതി പ്രസിഡന്റ് ജോസ് മഞ്ഞില, മുരളി നടക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കവി പി.എന്‍. സുനില്‍ പ്രദര്‍ശന ശാല എന്ന കവിത ആലപിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍