സ്ട്രീം ഹബ്ബിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി
സമഗ്ര ശിക്ഷാ കേരളയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ചേര്‍ന്ന് ഒരുക്കുന്ന സ്ട്രീം ഹബ്ബിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരളയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ചേര്‍ന്ന് ഒരുക്കുന്ന സ്ട്രീം ഹബ്ബിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് പ്രവീണ്‍ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.
ഡിപിഒ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി. കുസാറ്റ് ഡയറക്ടര്‍ ഡോ. പി. ഷൈജു മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ എം.കെ മുരളി, സ്കൂള്‍ പ്രധാനധ്യാപിക ടി.കെ. ലത, ബിപിസി കെ.ആര്. സത്യപാലന്, പിടിഎ പ്രസിഡന്റ് ഭക്തവത്സലന് എന്നിവര്‍ സംസാരിച്ചു. ഐ ലാബുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രധാനധ്യാപിക സുഷ ടീച്ചര്‍ക്ക് നല്‍കിക്കൊണ്ട് മന്ത്രി നിര്‍വഹിച്ചു.യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ലാബ് സ്ഥാപിച്ചത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി