വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
മൂന്നുദിവസം വെള്ളം വിട്ടു നല്‍കിയിട്ടും വരണ്ട സ്ഥിതിയില്‍ വെങ്കുള ചിറ.
കര്‍ഷകരുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്താന്‍ നീക്കം
തുമ്പൂര്‍: ഇടമലയാര്‍ വലതുകര മെയില്‍ കനാലില്‍നിന്ന് ചിറകളിലേക്ക് വെള്ളം വിട്ടിട്ടും വേളൂക്കര പഞ്ചായത്തിലെ പ്രധാന ചിറകള്‍ വരണ്ടു തന്നെ. കൊറ്റനെല്ലൂര്‍ ബ്രാഞ്ച് കനാല്‍ വഴി തുമ്പൂര്‍ വഴിക്കിലിച്ചിറയിലേക്കും കടുപ്പശേരി ബ്രാഞ്ച് കനാല്‍ വഴി കടുപ്പശേരിയിലെ വെങ്കുളം ചിറയിലേക്ക് മൂന്നു ദിവസവും വെള്ളം അനുവദിച്ചിരുന്നു. എന്നാല്‍ ചിറ നിറയ്ക്കാന്‍ ആവശ്യമായ വെള്ളം എത്തിയില്ല. എത്തിയ വെള്ളം വറ്റുകയും ചെയ്തു.
തുമ്പൂര്‍, അയ്യപ്പന്‍കാവ്, നമ്പിക്കുന്ന് പ്രദേശവാസികളാണ് വെങ്കുളം ചിറയുടെ ഗുണ ഭോക്താക്കള്‍. കൊറ്റനെല്ലൂര്‍, തുമ്പൂര്‍ പ്രദേശവാസികളാണ് വഴിക്കിലിച്ചിറയുടെ ഗുണഭോക്താക്കള്‍. കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ വെള്ളത്തിനും ക്ഷാമം നേരിടുന്ന പ്രദേശത്ത് ചിറകളില്‍ എത്തുന്ന വെള്ളമാണ് ഏക ആശ്രയം. ടേണ്‍ അനുസരിച്ച് ജനുവരി മാസത്തില്‍ പത്ത് ദിവസമാണ് വെങ്കുളം ചിറയിലേക്ക് വെള്ളം ലഭിക്കേണ്ടത്. വഴിക്കിലിച്ചിറയിലേക്ക് വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊറ്റനെല്ലൂര്‍ ബ്രാഞ്ച് കനാല്‍ നിര്‍മിച്ചെങ്കിലും വെള്ളം കിട്ടിയിരുന്നില്ല.
പിന്നീട് കര്‍ഷകരുടെയും വേളൂക്കര പഞ്ചായത്തിലെ വിവിധ ഭരണ സമിതികളുടെയും ആവശ്യം അനുസരിച്ച് വിളവെടുപ്പിന് ശേഷം വെള്ളം അനുവദിച്ച് തുടങ്ങി. ടേണ്‍ അനുസരിച്ച് മറ്റു പ്രദേശങ്ങളിലേക്ക് വെള്ളം അയയ്ക്കുന്നതിന് മുമ്പാണ് ഈ ചിറ നിറയ്ക്കാന്‍ വെള്ളം അനുവദിക്കാറുള്ളത്. ഇതിനാല്‍ വേഗത്തിലും കൂടിയ അളവിലും വെള്ളം എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ചിറ നിറയാറുണ്ട്. ഇത്തവണ അഞ്ചു ദിവസം വെള്ളം വിട്ടിട്ടും ചിറയില്‍ വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. സമയത്തിനും ആവശ്യമായ അളവിലും വെള്ളം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ ചാലക്കുടി മേജര്‍ ഇറിഗേഷനിലും വൈദ്യുതി ഭവനിലും സമരം നടത്തി.

വേളൂക്കര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെങ്കുളം ചിറയിലേക്ക് മാര്‍ച്ച് എട്ടു മുതല്‍ മൂന്ന് ദിവസം വെള്ളം വിട്ടുനല്‍കിയത്. കെഎസ്ഇബിയില്‍നിന്ന് നിശ്ചിത അളവില്‍ ഇറിഗേഷന്വെള്ളം ലഭിച്ചാല്‍ മാത്രമേ ആവശ്യമായ അളവിലും വേഗത്തിലും ചിറകളിലേക്ക് വെള്ളം അയയ്ക്കാന്‍ കഴിയൂ അത് ലഭിക്കാതെ വരുമ്പോഴാണ് വാലറ്റത്തുള്ള പഞ്ചായത്തുകള്‍ക്ക് കുറഞ്ഞ അളവില്‍ വെള്ളം ലഭിക്കുന്നതെന്നും വേളൂക്കരയിലെ കര്‍ഷകര്‍ പറഞ്ഞു.
ആവശ്യമായ അളവില്‍ വെള്ളം ലഭിക്കുന്നില്ലെങ്കില്‍ ആ വിവരം ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിനെ അറിയിക്കണമെന്നും കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കണമെന്നും പാടശേഖര സമിതി സെക്രട്ടറി ടോം കിരണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളിലേക്ക് പരാതികള്‍ നല്‍കിയതായും ടോം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയെ ബാധിക്കുന്ന ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യമായ വെള്ളം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മേഖലയില്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്