വാതക ക്ഷാമം രൂക്ഷം; പൂമംഗലം ശാന്തിതീരം ശ്മശാനം അടച്ചുപൂട്ടി
പൂമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ശാന്തിതീരം വാതകശ്മശാനം അടച്ചുപൂട്ടിയ നിലയില്‍.
ഇരിങ്ങാലക്കുട: പാചക വാതക ക്ഷാമം വീടുകളെയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളെയും മാത്രമല്ല ശ്മശാനങ്ങളെയും ബാധിച്ചു തുടങ്ങി. കടുത്ത വാതക ക്ഷാമം മൃതദേഹ സംസ്കാരത്തിനും വെല്ലുവിളിയായി മാറികൊണ്ടിരിക്കുകയാണ്. നടത്തി കൊണ്ടുപോകാനാകാതെ പല ശ്മശാനങ്ങളും പ്രതിസന്ധിയിലാണിപ്പോള്‍. വീട്ടുപറമ്പിലെ സ്ഥലപരിമിതി മൂലം പലരും മൃതദേഹ സംസ്കാരത്തിനായി വാതക ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. പല വാതക ശ്മശാനങ്ങളിലും എട്ടു സിലിണ്ടറുകള്‍ വരെ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
ഇവിടെയാണ് വാതക ക്ഷാമം മൃതദേഹ സംസ്കാരത്തിനും വെല്ലുവിളിയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ രണ്ടു ക്രിമിറ്റോറിയങ്ങളില്‍ പൂമംഗലം പഞ്ചായത്തിന്റെ ശാന്തിതീരം വാതക ശ്മശാനം പൂട്ടി. സാധാരണക്കാരായ ആളുകള്‍ ഏറെ ആശ്രയിക്കുന്ന ശ്മശാനത്തിന് പൂട്ടു വീണത് ഏറെ ആശങ്കാജനകമാണ്. സിലിണ്ടര്‍ ലഭിക്കാനായി ഏജന്‍സികളെ സമീപിക്കുമ്പോള്‍ വാണിജ്യ സിലിണ്ടറുകള്‍ കൊടുക്കേണ്ടന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്നാണ് മറുപടി ലഭിക്കുന്നത്.
മാത്രമല്ല 1550 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടറിന് 2700 രൂപയോളമാണ് ആവശ്യപ്പെടുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. പൂമംഗലം പഞ്ചായത്തില്‍ മൃതദേഹ സംസ്കാരത്തിനായി വാങ്ങുന്നത് 2500 രൂപയാണ്. എട്ടോളം സിലിണ്ടറുകള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടതിനാല്‍ സിലിണ്ടര്‍ ലഭ്യത ഉറപ്പു വരുത്താതെ മൃതദേഹ സംസ്കാരം ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. പൂമംഗലം കഴിഞ്ഞാല്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് നഗരസഭയിലെ മുക്തിസ്ഥാനെയാണ്. ഇവിടെ നിലവില്‍ സിലിണ്ടറുകള്‍ സ്റ്റോക്ക് ഉള്ളതിനാല്‍ മൃതദേഹ സംസ്കാരത്തിനായി തത്കാലം ബുദ്ധിമുട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്റ്റോക്ക് തീരുന്നതിനു മുമ്പ് സിലിണ്ടറുകള്‍ ലഭ്യമാകുന്നതിനുള്ള പ്രതിവിധി ഉണ്ടാകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു