എന്തൊരു ചേലാണ്…! മനം മയക്കുന്ന കാഴ്ചയുടെ വിരുന്നുമായി പാടംനിറയെ സൂര്യകാന്തിപ്പൂക്കള്‍
പാടം പൂത്ത കാലം...ഇരിങ്ങാലക്കുട പെരുവല്ലിപ്പാടത്ത് സൗഹൃദ പുരുഷ കര്‍ഷക സംഘം പാട്ടത്തിനെടുത്ത സ്ഥലത്ത് സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞപ്പോള്‍.
സൂര്യകാന്തി വസന്തം കാണാന്‍ പെരുവല്ലിപ്പാടത്തേക്ക് ഒഴുകിയെത്തി ജനം
ഇരിങ്ങാലക്കുട: നെല്‍പാടത്ത് വിരിഞ്ഞു, സൂര്യകാന്തി പൂക്കള്‍. പച്ചപുതച്ച പ്രകൃതിയുടെ നെറ്റിയില്‍ മഞ്ഞള്‍ക്കുറി ചാര്‍ത്തിയതുപോലെ മഞ്ഞപ്പട്ടുവിരിച്ച സൂര്യകാന്തിപ്പൂക്കള്‍ ഇരിങ്ങാലക്കുടയിലും വിരിഞ്ഞു. കണ്ണിനും മനസിനും നിറവേകുന്ന പുത്തന്‍ അനുഭവമായി സ്വര്ണനിറത്തില് പടര്‍ന്നുകിടക്കുന്ന ഈ ദൃശ്യവിസ്മയം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. വിളഞ്ഞുനില്‍ക്കുന്ന സൂര്യകാന്തിത്തോട്ടം കാണാന്‍ പെരുവല്ലിപ്പാടത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനു പുറകില്‍ എടക്കുളത്തേക്ക് പോകുന്ന വഴിയിലെ പെരുവല്ലിപാടത്താണ് കണ്ണിനുത്സവമായി സൂര്യകാന്തി ചെടികള്‍ പൂത്തുനില്‍ക്കുന്നത്. നാലരയേക്കറുള്ള സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോയെടുക്കാനും ദിവസേന സഞ്ചാരികളുടെ തിരക്കാണ്. പെരുവല്ലിപ്പാടം സൗഹൃദ പുരുഷ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്താണ് 15 പേരടങ്ങുന്ന സംഘം ഇവിടെ കൃഷിചെയ്യുന്നത്. സൂര്യകാന്തിക്കു പുറമേ ഉഴുന്ന്, എള്ള്, പയര്‍, കൊള്ളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
സാബു കുന്നത്തുപറമ്പിലാണ് സംഘത്തിന്റെ പ്രസിഡന്റ്. സെക്രട്ടറി സുജിത്ത് പടിഞ്ഞാറൂട്ട്, അംഗങ്ങളായ വര്‍ഗീസ് കുന്നത്തുപറമ്പില്‍, ജോഷി പൊട്ടത്തുപറമ്പില്‍, ജെയ്സണ്‍ ചോനിയാടന്, രവി കിഴക്കേവളപ്പില്‍, ജോബി ചോനിയാടന് എന്നിവരും സഹായത്തിനുണ്ട്. കൃഷി ഹരമാക്കിയ ഇവര്‍ വാണിജ്യാടിസ്ഥാനത്തിലല്ല, മറിച്ച് സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയാണ് ഇവിടെ സൂര്യകാന്തി കൃഷിചെയ്തത്. രാവിലെ മുതല്‍ വൈകീട്ടു വരെയും ഇടതടവില്ലാതെ കാഴ്ചക്കാര്‍ എത്തുന്നുണ്ട്. പൂക്കള്‍ വിരിഞ്ഞതോടെ സന്ദര്‍ശകരുടെ എണ്ണവും കൂടി. പൂന്തോട്ടത്തില്‍നിന്ന് സെല്‍ഫിയും ഗ്രൂപ്പുഫോട്ടോയുമൊക്കെയെടുത്ത് ഏറെ നേരം ചെലവഴിച്ചാണ് ആളുകള്‍ മടങ്ങുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വെള്ളാങ്കല്ലൂര്‍ സെന്റ് ജോസഫ് ഇടവകയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാള്‍ നാളെ
വോട്ടിംഗ് രീതി പഠിപ്പിക്കാന്‍ ക്രൈസ്റ്റ് കോളജില്‍ വോട്ട് വണ്ടി
വെളിച്ചമാകാന്‍ അവര്‍ ഒരുങ്ങി…മാതൃകയാക്കണം ഈ വയോധികരെ… ഹൗസ് ഓഫ് പ്രൊവിഡെന്‍സിലെ മുഴുവന്‍ അന്തേവാസികളും നേത്രദാന സമ്മതപത്രം കൈമാറി
കെസിവൈഎം രൂപത ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു
വി.എം. മിഥുന് വര്‍മ്മ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
മുരിയാട് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ വിതരണങ്ങള്‍ ചെയ്തു