കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുമുള്ള കിണറുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു
കാട്ടൂര്‍ മിനി എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കിണറുകളിലെ വെള്ളം പരിശോധനക്ക് ശേഖരിക്കുന്നു.
കാട്ടൂര്‍: മിനി എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കിണറുകളിലെ വെള്ളം പരിശോധനക്ക് ശേഖരിച്ചു. കോഴിക്കോട് ജല ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ അഞ്ചംഗ സംഘം മിനി എസ്റ്റേറ്റിലേയും അതിന് ചുറ്റുമുള്ള കിണറുകളിലേയും സാമ്പിള്‍ തുടര്‍ വിശകലനത്തിനായി ശേഖരിച്ചു.
മിനി എസ്റ്റേറ്റില്‍ നിന്നുള്ള ജലമലിനീകരണത്തെ തുടര്‍ന്ന് ജനകീയ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭം ബഹുജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും ജല പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമിതി കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘം സ്ഥലത്തെത്തിയത്. എത്രയും വേഗം റിപ്പോര്‍ട്ട് ലഭ്യമാക്കുമെന്ന് മേധാവി അറിയിച്ചു.
കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മനു, വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍ കുമാര്‍, പഞ്ചായത്തംഗങ്ങളായ നൂറ റിയാസ്, സി. എല്‍ ജോയ്, പി.എസ് അനീഷ്, കുടിവെള്ള കുടിവെള്ള സമിതി പ്രസിഡന്റ് അരുണ്‍ വന്‍പറമ്പില്‍, സെക്രട്ടറി മോളി പീയൂസ് എന്നില്‍ സംബന്ധിച്ചു. രാവിലെ 11 ആരംഭിച്ച പരിശോധന ഉച്ചത്തിരിഞ്ഞ മൂന്നര വരെ നീണ്ടു. സമിതിയംഗങ്ങളുടെ ആവശ്യപ്രകാരം മലിനീകരണം സംശയിക്കുന്ന കമ്പനികളില്‍ നിന്നുള്ള ബഹിര്‍ഗമന ജലവും സംഘം ശേഖരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്