ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഡോണ്‍ ബോസ്കോ ഐസിഎസ്ഇ സ്കൂളില്‍ സംഘടിപ്പിച്ച കെജി വിഭാഗം വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് ചടങ്ങ് ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ല ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഐസിഎസ്ഇ സ്കൂളിന്റെ കെജി വിഭാഗം വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് ചടങ്ങായ ഇമാഗോ റൈസ് ശ്രദ്ധേയമായി നടന്നു. വിദ്യാര്‍ഥികളുടെ കഴിവുകളും സൃഷ്ടിപരതയും പ്രകടമാക്കിയ വിവിധ കലാപരിപാടികളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഡോ. കിരണ്‍ തട്ട്ല ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ സ്വാഗതം ആശംസിച്ചു. ഭദ്രദീപം തെളിയിക്കലിനു ശേഷം യുകെജി കുട്ടികളുടെ ഗ്രാജുവേഷന് ചടങ്ങ് നടന്നു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനെ വര്‍ണ്ണശബളമാക്കി. കെജി വിദ്യാര്‍ഥകളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കെജി ക്രോണിക്കിള്‍ എന്ന മള്‍ട്ടിമീഡിയ അവതരണവും ശ്രദ്ധേയമായി. ഫാ. ജിനോ കുഴിത്തൊട്ടിയില്‍ എസ്ഡിബി, സിസ്റ്റര്‍ വി.പി. ഓമന, ലിജി ജോസ്, അഡ്വ. രതീഷ് ഭരതന്, അലക്സ് സുരേഷ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് അഡ്വ. ഹോബി ജോളി അനുമോദന പ്രസംഗവും കെ.ജി. കോ ഓര്‍ഡിനേറ്റര്‍ ദീപ ജി. നായര്‍ നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി