കാലിക്കട്ട് യൂണിവേഴ്സിറ്റി റഗ്ബി ചാമ്പ്യന്‍ഷിപ്പ്: വനിതാ വിഭാഗത്തില്‍ സെന്റ് ജോസഫ്സും പുരുഷ വിഭാഗത്തില്‍ ഗുരുവായൂരപ്പനും ജേതാക്കള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ കോളജിയറ്റ് റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ കോളജിയറ്റ് റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും പുരുഷ വിഭാഗത്തില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളജും ജേതാക്കളായി. വനിതാ വിഭാഗം ഫൈനലില്‍ സെന്റ് ജോസഫ്സ് കോളജ് ജിസിപി കാലിക്കട്ടിനെയാണ് പരാജയപ്പെടുത്തിയത്.

മൂന്നാം സ്ഥാനം ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട കരസ്ഥമാക്കി. പുരുഷ വിഭാഗം രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും, മൂന്നാം സ്ഥാനം സിപിഇ കാലിക്കട്ട് യൂണിവേഴ്സിറ്റിയും കരസ്ഥമാക്കി. കാലിക്കട്ട് സര്‍വകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്റെ അധ്യക്ഷതയില്‍ സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സമ്മാനദാനം നിര്‍വഹിച്ചു. സെന്റ് ജോസഫ്സ് കായിക വിഭാഗം മേധാവി തുഷാര ഫിലിപ്പ്, ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി, ഡോ. ബിന്റു കല്യാണ്‍, ഡോ. സ്റ്റാലിന് റാഫേല്‍, എന്‍. എസ്. വിഷ്ണു എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍