കാനനിര്മാണത്തില് അപാകതയെന്ന് നാട്ടുകാര്‍; പരിഹരിക്കുമെന്ന് വാര്‍ഡ് അംഗം
നാട്ടുകാര്‍ അപാകത ചൂണ്ടിക്കാട്ടിയ നടവരമ്പ് വൈക്കര റോഡിലെ കാനനിര്‍മാണം.
നടവരമ്പ് : നടവരമ്പ് വൈക്കര റോഡിലെ കാനനിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍ രംഗത്ത്. ശരിയായ കാലയളവുകളില്‍ വൃത്തിയാക്കാതെ മണ്ണ് മുടി പോയ 500 മീറ്ററോളം വരുന്ന കാന നവീകരിക്കുന്നതിന് പകരം റോഡിന്റെ ഒരു ഭാഗത്ത് 100 മീറ്റര്‍ ദൂരം മാത്രം പൊളിച്ച് വിണ്ടും കോണ്‍ക്രീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കരിങ്കല്ല് ഉപയോഗിച്ച് 30 വര്‍ഷം മുമ്പ് പണിത കാന മണ്ണ് മൂടി പോയി എന്നതൊഴിച്ച് മറ്റ് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവിലെ കാനയിലെ മണ്ണ് നീക്കി നവീകരിക്കാഞ്ഞതിനാല് മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് തകരുമായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് പഞ്ചായത്ത് അധികൃതര്‍ ആകെ 100 മീറ്റര്‍ മാത്രം പുതിയ കാന നിര്‍മിച്ചത്. റോഡിന്റെ മറുഭാഗത്തുള്ള കാനയിലെ മണ്ണോ കാന നിര്‍മിച്ച ഭാഗത്ത് അവശേഷിക്കുന്ന 400 മീറ്റര്‍ ഭാഗത്തെ കാനയിലെ മണ്ണോ നീക്കം ചെയ്യാത്തതിനാല്‍ പുതുതായി നിര്‍മ്മിച്ച കാനയിലൂടെ എത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.
1,35,000 രൂപ വകയിരുത്തിയാണ് ഇവിടെ കാന നിര്‍മാണം നടത്തിയിരിക്കുന്നത്. പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോള്‍ ഫണ്ട് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് പ്രവര്‍ത്തി നടത്തിയതെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കാന നിര്‍മാണത്തിനായി ജെസിബി ഉപയോഗിച്ച് മാറ്റിയ മണ്ണും കല്ലുകളും റോഡില്‍ ഒരാഴ്ചയോളം കിടന്നതിനെതിരെയും കാന പണി കഴിഞ്ഞ് നനയ്ക്കാതിരുന്നതിനെ തിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
നാട്ടുകാരുടെ പരാതിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവിടെ നിന്ന് മണ്ണും കല്ലും നീക്കം ചെയ്തത്. വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ആര്‍ഡിഒ, തഹസില്‍ദാര്‍, വിജിലന്‍സ് ഓഫിസര്‍, കളക്ടര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ പണിത കാന രണ്ടു നേരവും നനയ്ക്കുന്നുണ്ടെന്ന് കോണ്ട്രാക്ടര് അറിയിച്ചിട്ടുണ്ടെന്നും അടുത്ത മഴയ്ക്ക് മുന്‍പ് തന്നെ പഴയ കാനയിലെ മണ്ണ് കൂടി നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുമെന്നും വാര്‍ഡ് മെമ്പര്‍ ഉചിത സുരേഷ് പറഞ്ഞു

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട പ്രചരണ ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ അണിനിരന്നു, ഒപ്പം അണികളും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജിന്
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്
ഓള് സെയിന്റ്സ് ഓര്‍ഫനേജിലേക്ക് എല്‍ഇഡി ടീവി നല്കി ജെസിഐ