കാട്ടിലൊരു എംസിഎഫ്, മിനി എംസിഎഫ് കേന്ദ്രങ്ങള്‍ കാടുകയറി
ചേലൂര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന എംസിഎഫ് കാടുകയറിയ നിലയില്‍.
മാലിന്യം റോഡരികില്‍ കൂട്ടിയിടാന്‍ തുടങ്ങിയതോടെ തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നു
ഇരിങ്ങാലക്കുട: മാലിന്യനിര്‍മാര്‍ജനത്തിനായി നഗരസഭ വാര്‍ഡുകളില്‍ സ്ഥാപിച്ച മിനി എംസിഎഫുകള്‍ (മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) വഴിയരികിലെ നോക്കുകുത്തികളാവുന്നു. വള്ളിചെടികള്‍ വളര്‍ന്ന് കാടു മൂടിയ നിലയിലാണ് ലക്ഷങ്ങള്‍ മുടക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച എംസിഎഫുകളില്‍ പലതും. ഇരിങ്ങാലക്കുട നഗരസഭയില്‍ ചേലൂര്‍ ജംഗ്ഷനു സമീപമുള്ള എംസിഎഫ് കാടുകയറി കിടക്കുകയാണ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവമാലിന്യം ഹരിതകര്‍മസേന ശേഖരിച്ച് മിനി എംസിഎഫുകളില്‍ സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കാനും തരംതിരിക്കാനുമൊക്കെയായി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തിരുന്നത്.
മാസങ്ങളായി മിനി എംസിഎഫുകള്‍ പരിചരിക്കപ്പെടാത്തതിനാല്‍ ഇതിന്റെ പരിസരത്തും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. ഇതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍, കുട്ടികളുടെ ഉപയോഗിച്ച ഡയപ്പറുകള്‍ തുടങ്ങിയവയാണ് കൂടുതലും. ഇതുകാരണം പരിസരപ്രദേശങ്ങളില്‍ ദുര്‍ഗന്ധ മുണ്ടാകുന്നു. കൂടാതെ ചുറ്റും നായ്ക്കളുടെ ശല്യവും കാടുകയറിക്കിടക്കുന്നതിനാല്‍ ഇഴജന്തുകളുടെ ശല്യവും വ്യാപകമായുണ്ട്. ഇക്കാര്യത്തില്‍ നഗരസഭാധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു