ആദ്യകാല നേതാക്കളെ സ്മരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദുവിന്റെ പര്യടനം
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു കാട്ടുങ്ങച്ചിറയിലെ സാന്ത്വന സദനത്തിലെത്തി അന്തേവാസികളില്‍ നിന്നും പൂച്ചെണ്ട് സ്വീകരിക്കുന്നു.
ഇരിങ്ങാലക്കുട: ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ട് ഇരിങ്ങാലക്കുട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു. കുഴിക്കാട്ടുകോണത്ത് ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് മാസ്റ്ററുടെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിപിഎം നേതാക്കളായിരുന്ന ശാരദ കുഞ്ഞന്‍, പി.എന്‍. പിഷാരടി, ആര്.കെ. ധര്മരാജന് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു.
തുടര്‍ന്ന് കാട്ടുങ്ങച്ചിറയിലെ സാന്ത്വന സദനത്തിലെത്തി അന്തേവാസികളുമായി സ്നേഹസംഭാഷണം. കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ്, മാടായിക്കോണം ടൈല്‍സ് കമ്പനി, കെഎല്‍എഫ് ഓയില്‍ മില്‍, അമൃതം ന്യൂട്രിമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെത്തിയ സ്ഥാനാര്‍ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് തൊഴിലാളികള്‍ നല്‍കിയത്. പൊറത്തിശേരിയില്‍ ആരോഗ്യ ബോധവല്‍ക്കരണ ജാഥകഴിഞ്ഞ് മടങ്ങുകയായിരുന്ന ആശവര്‍ക്കര്‍മാര്‍ ടീച്ചറെ കണ്ടപ്പോള്‍ അടുത്തുവന്ന് സൗഹൃദം പുതുക്കി. എം.ബി. രാജു, ആര്.എല്‍. ജീവന്‍ലാല്‍, പി.ആര്. രാജന് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം